Thursday, November 14, 2019

ശബരിമല ഐതിഹ്യം



ശബരിമല അയ്യപ്പന്‍ ജനിച്ചത് ശിവനും വിഷ്ണുവും തമ്മിലുള്ള സ്വവര്‍ഗ്ഗലൈംഗീകതയിലൂടെ വിഷ്ണുവിന്‍റെ തുടയില്‍ ഗര്‍ഭംധരിച്ചായിരുന്നു. 
അവര്‍ കാട്ടിലുപേക്ഷിച്ച അയ്യപ്പനെ പന്തളരാജാവിന് കിട്ടുകയും, രാജാവ് സ്വന്തം മകനേപ്പോലെ വളര്‍ത്തുകയും ചെയ്തു. ഒടുക്കം അയ്യപ്പന്‍ ശബരിമലയില്‍ കുടിയിരിക്കുകയും ചെയ്തു. 

വളരെ വിശ്വസനീയമായൊരു ചരിത്രസത്യമാണിത് (എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെയൊക്കെ തലക്ക് കാര്യമായ കുഴപ്പമുണ്ടു്.) ഇതുപോലുള്ള ഭീകര കള്ളക്കഥകള്‍ പടച്ചുവിട്ടവരുടെടെയും അത് ശെരിയാണെന്ന് വിശ്വസിക്കുന്നവരുടെയും ചിന്താശേഷിയെ നമിച്ചുകൊണ്ട് നമുക്കിതൊന്ന് പരിശോധിക്കാം. 

ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപമേറ്റ് ദേവലോകത്തുള്ളവര്‍ക്കെല്ലാം ജരാനരകള്‍ ബാധിച്ച് വൃദ്ധരും വിരൂപരുമായിമാറി. അപ്പോള്‍ വിഷ്ണുവാണ് 'അമൃത്' സജസ്റ്റുചെയ്തത്. പാലാഴികടഞ്ഞ് അമൃതുണ്ടാക്കിക്കഴിച്ചാല്‍ യവ്വനം തിരികെകിട്ടുമെന്ന വിഷ്ണു അവരോടുപറഞ്ഞു. 
ചന്ദ്രചൂഡന്‍ കുറേ വാമനന്മാരെയും മാനവന്മാരെയുമൊക്കെ കൂട്ടിക്കൊണ്ടുവന്ന് എല്ലാവരും ചേര്‍ന്ന് മന്ദരപര്‍വ്വതത്തെ കടകോലാക്കി പാലാഴി കടഞ്ഞു. അതില്‍നിന്നും പൊങ്ങിവന്ന പലസാദനങ്ങളും അവര്‍ പങ്കിട്ടെടുത്തു, ആ തിരക്കിനിടയില്‍ അമൃതകലശം തട്ടിയെടുത്തുകൊണ്ട് അസുരന്മാര്‍ കടന്നുകളഞ്ഞു. പണിപാളി.! 
ഈ കാര്യം ദേവന്മാര്‍ വിഷ്ണുവിനെ അറിയിക്കുകയും അദ്ദേഹം അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വേഷംകെട്ടുകയും അസുരസമക്ഷം എത്തുകയും ചെയ്തു.
അമൃത് കഴിക്കാനിരിക്കുന്ന അസുരഗണങ്ങള്‍ക്കിടയില് മോഹിനീവേഷധാരിയായ വിഷ്ണുവിനെ കണ്ട് ഓരോരുത്തരും പ്രണയപാരവശ്യരായി. ഓരോ അസുരന്മാരും അവളെ തങ്ങളുടെ ഭാര്യയാക്കണമെന്നാഗ്രഹിച്ചു. അവരില്‍ കലഹമുടലെടുത്തപ്പോള് മോഹിനി തന്നെ അതിന് പരിഹാരവും നിര്‍ദേശിച്ചു. എല്ലാവരും കണ്ണടച്ചിരിക്കണമെന്നും മുമ്പിലിരിക്കുന്ന അമൃത് താന്‍ വിളമ്പിത്തരാം എന്നും അവസാനം കണ്ണുതുറക്കുന്ന ആളെ താന്‍ വിവാഹം കഴിക്കുമെന്നുമായിരുന്നു ആ പരിഹാരം. ഇങ്ങനെ കണ്ണടച്ചിരിക്കുന്ന അസുരന്മാരെയെല്ലാം വിഡ്ഢികളാക്കി അമൃതകുംഭവുമായി മോഹിനി രക്ഷപ്പെട്ടു. (എന്തൊരു തോല്‍വിയാടേയ്.... ഇതിലും നല്ല ഒന്നാംതരം ട്വിസ്റ്റൊക്കെ ഊപ്പ സീരിയലുകളില്‍ പോലുമുണ്ടല്ലോ. കൊച്ചുകുട്ടികളുടെ അടുത്തുപോലും ചിലവാകാത്ത 'ബുദ്ധി' പ്രയോഗിച്ചാണത്രേ മോഹിനി അസുരന്മാരെ പറ്റിച്ചത്...) 
അങ്ങനെ അമൃത് തിരിച്ചുകൊണ്ടുവന്ന് കൊടുക്കുകയും ദേവന്മാര്‍ അമൃത് കഴിക്കുകയും അവരുടെ സൌന്ദര്യം തിരിച്ചുകിട്ടുകയും ചെയ്തു. 

വിവരമെല്ലാം അറിഞ്ഞ ശിവന് വിഷ്ണുവിന്റെ പെണ്‍വേഷം കാണണമെന്ന് ആഗ്രഹം ജനിക്കുകയും ഒരിക്കല് കൂടി വിഷ്ണു മോഹിനിയായി പുനര്ജനിക്കുകയും ചെയ്തു. മോഹിനിയുടെ സൌന്ദര്യത്തില്‍ മതിമറന്ന ശിവന്‍  വികാരതീഷ്ണതയാല് വിഷ്ണുവിനെ വാരിപ്പുണരുകയും തന്റെ ഇംഗിതത്തിന് വിധേയമാക്കുകയും ചെയ്തു. ഈ സംസര്‍ഗത്തില്‍ നിന്നുണ്ടായ കുട്ടിയാണ് ശാസ്താവ് അഥവാ ഹരിഹരപുത്രന്‍.! 

കമ്പരാമായണം ബാലകാണ്ഡത്തിലും, ഭാഗവതം അഷ്ടമസ്കണ്ഡത്തിലും, സ്കന്ദപുരാണം അസുരകാണ്ഡത്തിലുമെല്ലാമുള്ള ഈ കഥയുടെ തുടര്ഭാഗങ്ങളിലാണ് അയ്യപ്പന്റെ വളര്ച്ചയും വീരചരിതങ്ങളും ശാസ്താവിഗ്രഹത്തിലെ ലയനവുമെല്ലാം വരുന്നത്. 

ഇനി ചില കണക്കുകളും കാര്യങ്ങളും പരിശോധിക്കാം 

യുഗങ്ങള് നാലെണ്ണമാണ്.
1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം

താമരയിതളിനെ തുളച്ച് സൂചി പുറത്തെത്തുന്നതിന് എടുക്കുന്ന സമയത്തെ അല്പകാലം എന്ന് പറയുന്നു.
30 അല്പകാലം - ഒരു ത്രുടി
30 ത്രുടി - ഒരു കല
30 കല - ഒരു കാഷ്ഠ
30 കാഷ്ഠ - ഒരു നിമിഷം
4 നിമിഷം - ഒരു ഗണിതം
60 ഗണിതം - ഒരു വിനാഴിക
60 വിനാഴിക - ഒരു നാഴിക
60 നാഴിക – ഒരു രാവും പകവും ചേര്ന്ന ദിവസം
15 ദിവസം - ഒരു പക്ഷ
2 പക്ഷം - ഒരു മാസം
12 മാസം - ഒരു മനുഷ്യവര്ഷം
ഒരു മനുഷ്യവര്ഷം - ഒരു ദേവദിനം
360 ദേവദിനം - ഒരു ദേവവര്ഷം 

1200 ദേവവര്ഷങ്ങള് ചേര്ന്നതാണ് ഒരു ചതുര്യുഗം.  

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ഒരു ചതുര്യുഗത്തിലെ നാല് യുഗങ്ങള്. 

കൃതയുഗം 4800 ദേവവര്ഷവും, 
ത്രേതായുഗം 3600 ദേവവര്ഷം, 
ദ്വാപരയുഗം 2400 ദേവവര്ഷവും, 
കലിയുഗം 1200 ദേവവര്ഷവും നീണ്ട കാലയളവുകളാണ്. 

ഒരു ചതുര്യുഗത്തില്‍ ആകെ 12000 ദിവ്യവര്ഷം ഉണ്ട്. ഇപ്രകാരമുള്ള 71 ചതുര്യുഗങ്ങള് ചേര്ന്നതാണ് ഒരു മന്വന്തരം. 14 മനന്വന്തരങ്ങള് അഥവാ ആയിരം ചതുര്യുഗങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ഒരു പകല്. ഇതിനെ ഒരു കല്പം എന്ന് പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്ന്നതാണ് ബ്രഹ്മാവിന്റെ ബ്രഹ്മവര്ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്ഷങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനുശേഷം ബ്രഹ്മാവും പരബ്രഹ്മത്തില് ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്യുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്ഷം. 100 ബ്രഹ്മവര്ഷങ്ങള് ചേര്ന്നത് ഒരു ബ്രഹ്മായുസ്സുമാണ്. 

എന്താ കഥ ല്ലേ..!! 

ഇനി അവതാരങ്ങള്‍ 

1. മത്സ്യം
2. കൂര്മ്മം
3. വരാഹം'
4. നരസിംഹം
5. വാമനന്
6. പരശുരാമന്
7. ശ്രീരാമന്
8. ബലരാമന്
9. ശ്രീകൃഷ്ണന്
10.കല്ക്കി 

ഇവയാണ് ദശാവതാരങ്ങള്‍. 
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില് മത്സ്യം,കൂര്മം, വരാഹം,നരസിംഹം എന്നിവയും വാമനന്, പരശുരാമന്,ശ്രീരാമന് ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന് ദ്വാപരയുഗത്തിലും കല്ക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്. 

ഇനി ശബരിമലയിലേക്ക് പോകാം 
അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട കാലഗണനയിലെ വൈരുധ്യങ്ങള് പഠനവിധേയമാക്കാം.
ഹൈന്ദവ കാലഗണനയനുസരിച്ച് നാല് യുഗങ്ങളാണല്ലോ, ദശാവതാരവുമായി ബന്ധപ്പെട്ട കാലഗണനയെടുത്ത് അയ്യപ്പന്റെ ജീവിതകാലയളവിനെ താരതമ്യപ്പെടുത്തിയാല് ഇതിലെ വൈരുധ്യങ്ങള് ബോധ്യപ്പെടും. 

4800 ദേവവര്ഷമാണ് കൃതയുഗത്തിന്റെ ദൈര്ഘ്യം. ഒരു ദേവവര്ഷമെന്നത് 360 മനുഷ്യവര്ഷമാണ്. അങ്ങനെ വരുമ്പോള് 1738000 മനുഷ്യവര്ഷമാണ് കൃതയുഗം. 
കൃതയുഗത്തില് വിഷ്ണുവിന് നാല് അവതാരങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്. മത്സ്യം, കൂര്മം, വരാഹം, നരസിംഹം എന്നിവയാണവ. 
 ഇതില് പാലാഴിമഥനത്തില് കടകോലായി ഉപയോഗിച്ച മന്ദരപര്വതം താഴ്ന്നുപോവാതിരിക്കാന് ആമയായി അവതരിച്ചതാണ് കൂര്മാവതാരം. പാലാഴിമഥനവേളയിലാണ് വിഷ്ണു മോഹിനിയായി വേഷം മാറുന്നതും അതിലൂടെ അയ്യപ്പന് ജനിച്ചതും. സ്വാഭാവികമായും രണ്ടാമത്തെ അവതാരമെന്ന നിലക്ക് കൃതയുഗത്തിന്റെ നേര്പകുതിയിലാണ് ഈ സംഭവമെന്ന് നമുക്ക് മനസ്സിലാക്കാം (നോട്ട് ദ പോയിന്‍റ് : കൃതയുഗത്തിന്റെ നേര്പകുതിയിലാണ് ഈ സംഭവമെന്ന് നമുക്ക് മനസ്സിലാക്കാം) 

ത്രേതായുഗത്തിന്റെ ദൈര്ഘ്യം 3600 ദേവവര്ഷമാണ്. മൊത്തം 3600*360=1296000 വര്ഷം. ത്രേതായുഗത്തില് മൂന്ന് അവതാരങ്ങളാണ് വിഷ്ണുവിന്റേതായി പിറവിയെടുത്തത്. വാമനനും പരശുരാമനും ശ്രീരാമനും. ഇതില് രണ്ടാമത്തെ അവതാരമായ പരശുരാമന് ത്രേതായുഗത്തിന്റെ രണ്ടാം ഘട്ടത്തിലാവണം ജനിച്ചത്. അങ്ങനെ വരുമ്പോള് ചുരുങ്ങിയത് കൃതയുഗം കഴിഞ്ഞ് 648000 വര്ഷമെങ്കിലും കഴിഞ്ഞിരിക്കണം പരശുരാമാവതാരം നടന്നിട്ട്. 
ഈ യാഥാര്ഥ്യം മുന്നില് വെച്ച് കൃതയുഗത്തില് മോഹിനീ സുതനായി ജനിച്ച അയ്യപ്പനും ത്രേതായുഗത്തിന്റെ മധ്യത്തില് ജനിച്ച പരശുരാമനും പുലിപ്പാല് തേടിയുള്ള യാത്രാമധ്യേ കണ്ടുമുട്ടിയെന്നും ശബരിമലയില് വിഗ്രഹപ്രതിഷ്ഠ നടത്താമെന്ന് അറിയിച്ചുവെന്നും പറയുന്നതിലെ വൈരുധ്യമൊന്ന് ആലോചിച്ചുനോക്കൂ!  നന്നേചുരുങ്ങിയത് ശാസ്താവ് എന്ന അയ്യപ്പന് 1517000 വയസ്സെങ്കിലും കാണും!!! 
 

ദ്വാപരയുഗത്തിന്റെ ദൈര്ഘ്യം 2400*360=864000 വര്ഷമാണ്. ഈ യുഗത്തില് രണ്ട് അവതാരങ്ങള് നടന്നിട്ടുണ്ട്. ബലരാമനും ശ്രീകൃഷ്ണനും. 

 അയ്യപ്പകഥയില് പാണ്ഡ്യരാജാക്കന്മാര്കൂടി കടന്നുവരുന്ന സ്ഥിതിക്ക് കലിയുഗരാജാവായ പന്തളരാജാവിന്റെ കാലത്തേക്കും ഐതിഹ്യം തുടരണം. (ശ്രദ്ധിക്കുക പന്തളരാജാവും രാജകുടുബവുമൊക്കെ അവസാനത്തെ യുഗമായ കലിയുഗത്തിലാണ്) 
കലിയുഗത്തിന്റെ ആകെ ദൈര്ഘ്യം 1200 ദേവവര്ഷമാണ്. അതായത് 1200*360=432000 വര്ഷം. 

നമ്മള്‍ ഇപ്പോള്‍ കലിയുഗത്തിലാണ് ജീവിക്കുന്നത്.  2016 ഓട് കൂടി കലിയുഗം 5117 വര്ഷം പിന്നിട്ടുകഴിഞ്ഞു. 

പാണ്ഡ്യരാജാക്കന്മാര് പന്തളത്തുവന്നത് കലിവര്ഷം 4271ലാണ്.
മധുരയിലെ പാണ്ഡ്യരാജവംശമായ തിരുമലനായ്ക്കന്റെ വംശത്തില് പെട്ടതാണ് പന്തളരാജാക്കന്മാര്. കുടുംബവഴക്ക് മൂലം രണ്ടായി തെറ്റിപ്പിരിഞ്ഞ് ഒരു ശാഖ കിഴക്കന് മലകളിലൂടെ സഞ്ചരിച്ച് പൂഞ്ഞാറിലേക്കും മറ്റേ ശാഖ മലായളത്തിലേക്കും (ഇന്നത്തെ കേരളമുള്ക്കൊള്ളുന്ന ഭൂപ്രദേശം) യാത്രതിരിച്ചു. യാത്രാമധ്യേ ആദ്യം തെക്കന് കാഞ്ചിയത്തിലും (തെങ്കാശി) പിന്നീട് നിലയ്ക്കലും തുടര്ന്ന് അച്ചന്കോവിലിലും അവര് താമസമുറപ്പിച്ചു. അച്ചന്കോവിലിനു പുറമെ കോന്നിയൂരിലും പന്തളത്തിലും പാണ്ഡ്യന്രാജാക്കന്മാര് കോവിലകം കെട്ടി. അക്കാലത്ത് പരക്കെ നടന്ന ക്ഷേത്രക്കൊള്ളയെയും കൊട്ടാരക്കവര്ച്ചയേയും വിവരിച്ചുകൊണ്ട് അച്ചന്കോവില്ക്കലില് നിന്നും എഴുതിയ രേഖയില് നിന്ന് അത് കൊല്ലവര്ഷം 345 മീനം 17 ആണെന്ന് മനസ്സിലാക്കാം. ഈ വസ്തുതകളെല്ലാം പ്രശസ്ത ചരിത്രകാരന് ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര് ചരിത്രത്തില് വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ പന്തളരാജകുടുംബത്തിലെ പിന്ഗാമിയായ പന്തളം രാജാവാണ് കാട്ടില്വെച്ച് അയ്യപ്പനെ കാണുന്നതും എടുത്തുവളര്ത്തുന്നതും. ഇന്ന് കൊല്ലവര്ഷം 1193 ആണ്. 
കൃതയുഗത്തില് ജനിച്ച വിഷ്ണുപുത്രനായി അയ്യപ്പനെ പരിചയപ്പെടുത്തുകയാണെങ്കില് പന്തളം രാജാവിന് കിട്ടുമ്പോള് അദ്ദേഹത്തിന് 2160000+864000+4785=3028785 വയസ്സ് വേണം! 

വിഷ്ണുവിന്‍റെ തുടപിളര്‍ന്ന് കൃതയുഗത്തില്‍ ജനിച്ച അയ്യപ്പന്‍ വെറും 30,28,785 വര്‍ഷം കുട്ടിയായി കാട്ടില്‍ കിടന്നു. അവിടെനിന്നും പന്തളരാജാവിന് കിട്ടുകയും കൊട്ടാരത്തില്‍ വന്ന് വളരുകയും ചെയ്തു..!!  

എന്തോരു തള്ളാണ് ല്ലേ...!! 

 വിശ്വസിക്കാന്‍ തെളിവോ ബുദ്ധിയോ ഒന്നും വേണ്ടല്ലോ.... 
ഇനിയും ഈ വിശ്വാസങ്ങളൊക്കെ നിലനില്‍ക്കുമായിരിക്കും..

കടപാട്: നിഷാന്ത് K T പെരുമന

Tuesday, September 17, 2019

മലയാളം പാട്ട്

https://www.facebook.com/100002310327830/posts/2550493721704280/?sfnsn=scwspmo

Thursday, August 29, 2019

രാനു മൊണ്ഡൽ

റെയിൽവേ സ്റ്റേഷനിലെ പാട്ടുകാരിയിൽ നിന്നും ബോളിവുഡ്  പാട്ടുകാരിയും പ്രശസ്തയും ആയി മാറിയ രാനു മൊണ്ടലിന്റെ ജീവിതമാണ് ഇവിടെ  പറയുന്നത് .കുറെ കഴിയുമ്പോൾ എല്ലാവരും മറന്നേക്കാം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് ഇവർ.

റാണാഘട് റെയിൽവേ സ്റ്റേഷനിൽ  ഇവരുടെ പാട്ടു ഇഷ്ടപെട്ട സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ അധീന്ദ്ര ചക്രവർത്തി  എന്നയാൾ ലത മങ്കേഷ്‌കർ പാടിയ പ്യാർ  ക നഗ്മ ഹേ https://youtu.be/mw0osUdPOicഎന്ന ഗാനം ഇവരെ കൊണ്ട് പാടിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടു അത് വൈറൽ  ആയി .ഇപ്പോൾ ഇവരുടെ കാര്യങ്ങൾ നോക്കുന്നത് അധീന്ദ്രയാണ് . പല ഷോകളിലും അവർ പങ്കെടുത്തു . ഇപ്പോൾ പ്രശസ്ത ബൊളിവുഡ് സംഗീത സംവിധായകനായ ഹിമേഷ് രേഷ്മയ്യ തേരി  മേരി കഹാനി എന്ന ഗാനം ഇവരെ കൊണ്ട് പാടിക്കുകയും  ഇന്ന് അത് മൊത്തം ബോളിവുഡിൽ ഹിറ്റാവുകയും ചെയ്തു .

രാണു  റേ (അറിയപ്പെടുന്നത് രാനു മൊണ്ഡൽ ) ,1959 ഇൽ പശ്ചിമ ബംഗാളിലെ റാണാഘട്ടിൽ ജനിച്ചു .  ബാബുൽ മണ്ഡലിനെ വിവാഹം കഴിച്ചത്തിനു ശേഷം മുംബൈയിയിലേക്കു പോയി .20 വായസ്സു മുതൽ ക്ലബ്ബിൽ  പാടി തുടങ്ങി ആ സമയത്തു അറിയപ്പെട്ടിരുന്നത് രാനു  ബോബി എന്നാണ് .ഭർത്താവിന്റെ മരണ ശേഷം തിരിച്ചു വന്ന രാനു വളരെ ദാരിദ്ര്യാവസ്ഥയിൽ ആയിരുന്നു . റാണാഘട് റെയിൽവേ സ്റ്റേഷനിൽ പാട്ടു പാടിയാണ് ജീവിച്ചിരുന്നത് . അത്  ഇഷ്ടപെടാതിരുന്ന മകൾ  പത്തു വർഷ തോളമായി അവരെ വിട്ടു മാറി താമസിക്കുകയായിരുന്നു . ഇപ്പോൾ ഇവരുടെ കൂടെ താമസിക്കുന്നു .