Tuesday, August 27, 2013

ഇന്ത്യൻ റെയിൽവേ സീസണ്‍ ടിക്കറ്റ്‌ യാത്രക്കര്ര്ക് കേരളത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചിരിക്കുന്ന കോച്ചുകളുടെ ലിസ്റ്റ്





ഇന്ത്യൻ റെയിൽവേ സീസണ്‍ ടിക്കറ്റ്‌ യാത്രക്കര്ര്ക് കേരളത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചിരിക്കുന്ന കോച്ചുകളുടെ ലിസ്റ്റ് 


16382-ജയന്തി ജനത -5,6,7,10 ഏറണാകുളം വരെ - 8, 9 പാലക്കാട് വരെ
16525 -കന്യാകുമാരി ബാൻഗ്ലൂർ ( ഐലണ്ട് )-ഏറണാകുളം വരെ  3, 4. പാലക്കാട് വരെ - 12
17229 ഹൈദരാബാദ് എക്സ്പ്രസ്സ്‌ -  12, 13 -പാലക്കാട് വരെ )
16629മലബാര് എക്സ്പ്രസ്സ്‌ -കോട്ടയം വരെ-  6
16042ചെന്നൈ ആലപ്പി  എക്സ്പ്രസ്സ്‌ - പാലക്കാട് വരെ- 7
12624 ചെന്നൈ സൂപ്പർ - ഏറണാകുളം വരെ - 10, 11
13352 ബൊക്കാറോ എക്സ്പ്രസ്സ്‌ -പാലക്കാട് വരെ  2, 4 , 1, 3 



പിന്നെയും യാത്രക്കാരായ ജനങ്ങളെ അവഹേളിക്കുന്ന രീതിയിൽ റെയിൽ വേ യുടെ തീരുമാനങ്ങൾ

ഉദാഹരണത്തിന് അങ്കമാലി -ഏറണാകുളം  സീസണ്‍ ടിക്കറ്റ്‌ തന്നെ ഏകദേശം 7000 പോകുന്നു

എന്നാണു കണക്ക്‌ . പിന്നെ ചാലക്കുടി ഇരിങ്ങാലകുട തൃശൂർ എന്നിവടങ്ങളിൽ നിന്നും

ആയിരങ്ങൾ സീസണ്‍ ടിക്കറ്റിൽ യാത്ര ചെയ്യുന്നു . ഇവർക്കെല്ലാവർക്കുമായി വൈകുന്നേരം

അഞ്ചു മണി മുതൽ വകുന്നേരം 6.30 വരെ പോകുന്ന മൂന്നു ട്രെയിനുകളാണ് ആലപ്പിയും,ഐലണ്ടും,

 പിന്നെ ഒരു പസ്സന്ജർ ട്രെയിനും  പാസ്സെഞ്ഞെരിലേക്ക് ചെറിയ ചെറിയ സ്റ്റേഷൻ

സീസണ്‍ ടിക്കെടുകൾ വേറെയുമുണ്ട് . ഇത്രയും ജനങ്ങള് എങ്ങനെ ഈ പതിനഞ്ചു കോച്ചിൽ (12

 പാസ്സന്ജർ കൊച്ച് അടക്കം)യാത്ര ചെയ്യും . അപ്പോൾ സ്വാഭാവികമായും ഇവര

അനുവദിക്കാത്ത കോച്ചിൽ യാത്ര ചെയ്യാതെ പറ്റില്ല . ഇതൊന്നും അറിയാത്ത മണ്ടമാർ ഒന്നും

 അല്ലല്ലോ രില്വയിലെ ഉയര്ന്ന ഉധ്യോഗസ്ഥരും ഭരണാധികാരികളും .എന്നിട്ടും അവർ ഒരു

പുതിയ പാസ്സഞ്ഞർ ട്രെയിനോ അല്ലെങ്കിൽ പകരം സംവിധാനമോ  എര്പെടുതാതെ

യാത്രകാരെ പരിഹസിക്കുകയാണ്.


    ഓരോ റെയിൽ ബഡ്ജറ്റ് വരുമ്പോളും കേള്ക്കാം കേരളത്തിന്‌ മൂന്നു ട്രെയിന അനുവദിച്ചു

എന്നൊക്കെ  നമ്മൾ ശ്രദ്ധിച്ചു നോക്കിയാലോ കന്യാകുമാരി മുതൽ കാശ്മീർ വരെ പോകുന്ന

ട്രെയിന ആണ് അനുവധിചിരിക്കുന്നത്. അതെങ്ങനെയാണ്‌ കേരളത്തിന്റെ ട്രെയിന ആവുക . 

ഇതിൽ ആരാണ് കൂടുതൽ യാത്രകാർ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇത്   ആര്കാന് കൂടുതൽ 

ഗുണം ചെയ്യുന്നത് എന്ന് . നമുക്ക് പറയാൻ എട്ടു മന്ത്രിമാരുള്ള ഈ കാലത്തും നാമ്മുക്ക് 

അവകാസപെട്ടത്‌ വാങ്ങി തരാൻ സാധിക്കുന്നില്ല . പിന്നെ എന്തിനു ഇവര എന്ന് ജനം 

ചോദിക്കേണ്ട സമയം ആയിരിക്കുന്നു .

No comments: