Thursday, August 29, 2019

രാനു മൊണ്ഡൽ

റെയിൽവേ സ്റ്റേഷനിലെ പാട്ടുകാരിയിൽ നിന്നും ബോളിവുഡ്  പാട്ടുകാരിയും പ്രശസ്തയും ആയി മാറിയ രാനു മൊണ്ടലിന്റെ ജീവിതമാണ് ഇവിടെ  പറയുന്നത് .കുറെ കഴിയുമ്പോൾ എല്ലാവരും മറന്നേക്കാം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് ഇവർ.

റാണാഘട് റെയിൽവേ സ്റ്റേഷനിൽ  ഇവരുടെ പാട്ടു ഇഷ്ടപെട്ട സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ അധീന്ദ്ര ചക്രവർത്തി  എന്നയാൾ ലത മങ്കേഷ്‌കർ പാടിയ പ്യാർ  ക നഗ്മ ഹേ https://youtu.be/mw0osUdPOicഎന്ന ഗാനം ഇവരെ കൊണ്ട് പാടിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടു അത് വൈറൽ  ആയി .ഇപ്പോൾ ഇവരുടെ കാര്യങ്ങൾ നോക്കുന്നത് അധീന്ദ്രയാണ് . പല ഷോകളിലും അവർ പങ്കെടുത്തു . ഇപ്പോൾ പ്രശസ്ത ബൊളിവുഡ് സംഗീത സംവിധായകനായ ഹിമേഷ് രേഷ്മയ്യ തേരി  മേരി കഹാനി എന്ന ഗാനം ഇവരെ കൊണ്ട് പാടിക്കുകയും  ഇന്ന് അത് മൊത്തം ബോളിവുഡിൽ ഹിറ്റാവുകയും ചെയ്തു .

രാണു  റേ (അറിയപ്പെടുന്നത് രാനു മൊണ്ഡൽ ) ,1959 ഇൽ പശ്ചിമ ബംഗാളിലെ റാണാഘട്ടിൽ ജനിച്ചു .  ബാബുൽ മണ്ഡലിനെ വിവാഹം കഴിച്ചത്തിനു ശേഷം മുംബൈയിയിലേക്കു പോയി .20 വായസ്സു മുതൽ ക്ലബ്ബിൽ  പാടി തുടങ്ങി ആ സമയത്തു അറിയപ്പെട്ടിരുന്നത് രാനു  ബോബി എന്നാണ് .ഭർത്താവിന്റെ മരണ ശേഷം തിരിച്ചു വന്ന രാനു വളരെ ദാരിദ്ര്യാവസ്ഥയിൽ ആയിരുന്നു . റാണാഘട് റെയിൽവേ സ്റ്റേഷനിൽ പാട്ടു പാടിയാണ് ജീവിച്ചിരുന്നത് . അത്  ഇഷ്ടപെടാതിരുന്ന മകൾ  പത്തു വർഷ തോളമായി അവരെ വിട്ടു മാറി താമസിക്കുകയായിരുന്നു . ഇപ്പോൾ ഇവരുടെ കൂടെ താമസിക്കുന്നു . 

No comments: