Sunday, August 25, 2019

രക്ഷാബന്ധനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Song I Raksha Bandhan 2018 II Hindi English Lyrics I ...

Image result for raksha bandhan photos free downloadരക്ഷ ബന്ധൻ എന്നത് കൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് അത് എന്തിനു വേണ്ടി കെട്ടുന്നു എന്ന് മനസ്സിക്കിയിട്ടുണ്ടോ .
സ്ത്രീ പുരുഷ ബന്ധത്തിൽ സഹോദരീ സഹോദര ബന്ധത്തിന്റെ പവിത്രത ഓർമിപ്പിക്കുന്ന ഒരു അനുഷ്ഠാനമാണ് രക്ഷാബന്ധൻ .
ഒരു അമ്മക്കോ അച്ഛനോ പിറന്നില്ല എങ്കിൽ കൂടി ഒരു സ്ത്രീ ക്കു ഒരു പുരുഷനെ സഹോദരനായി കാണുക മാത്രമല്ല തന്നെ സംരക്ഷിക്കണം എന്ന് ആ പുരുഷനോട് ആവശ്യ പെടുന്ന അനുഷ്ഠാനമാണ് രക്ഷാബന്ധൻ .
ജാതിമത കാലദേശ വ്യത്യാസമില്ലാതെ വടക്കെ ഇന്ത്യയിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് രക്ഷാബന്ധൻ. പൊതുവെ തെക്കേ ഇന്ത്യയിലിത് അനുഷ്ടിക്കാറില്ല .
ഇത് ആർ ആർക്കാണ് കെട്ടുന്നത് എന്ന് താഴെ എഴുതിയിട്ടുള്ള ഇത് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുള്ള ഭാഗം വായിച്ചാൽ മനസ്സിലാകും
രക്ഷാബന്ധനെ സംബന്ധിച്ചു പല കഥകളും ഉണ്ട് . ശ്രീകൃഷ്ണനും ദ്രൗപതിയും തമ്മിലുള്ളത് എല്ലാ വിശ്വാസികൾക്കും അറിയാവുന്നതാണ് ഹുമയൂണും കർണാവതിയും ആയുള്ള ഒരു സംഭവം ഉണ്ട്  അതും പലർക്കും അറിയാവുന്നതാണ് എന്നാലും അത് ഒന്ന് സൂചിപ്പിക്കാം

                കർണാവതി മേവാർ രാജ്യത്തിലെ റാണി  ആയിരുന്നു .ആ കാലത്തു മേവാറിന്റെ തലസ്ഥാനം ചിത്തോർ ആയിരുന്നു . 1535 ഇൽ  ഗുജറാത്തിലെ ബഹാദൂർ ഷാ ചിത്തോറിനെ ആക്രമിക്കാൻ വന്നു .രാജപുത്രരാണ് മരണം വരെ പൊരുതും എന്നുള്ളതൊക്കെ സത്യമായിരുന്നു എങ്കിലും ബഹാദൂർ ഷായോട് യുദ്ധം ചെയ്യാനുള്ള സൈനിക ശേഷി ഇല്ല എന്ന് അറിയാവുന്ന റാണി മുഗൾ ചക്രവർത്തി ഹുമയൂണിനോട് സഹായം അഭ്യർത്ഥിച്ചു  ഒരു രാഖിയുമായി ആളെ വിട്ടു .ബംഗാളിനെ കീഴടക്കാനായി പുറപ്പെട്ട  ഹുമയൂണിനു ഈ സന്ദേശം കിട്ടിയപ്പോൾ തന്നെ യുദ്ധം നിർത്തി വച്ച് കർണാവതിയെ സഹായിക്കാനായി ചിത്തോറിലേക്കു പുറപ്പെട്ടു ഹുമയൂൺ ചിത്തോറിൽ എത്തുന്നതിനു മുൻപേ തന്നെ ബഹദൂര്ഷാ ചിത്തോർ കീഴടക്കിയിരുന്നു റാണി കർണാവതി യടക്കം കൊട്ടാരത്തിലെ  സ്ത്രീകൾ എല്ലാം ജോഹർ (തീക്കുണ്ഡത്തിലേക്കു ചാടി മരിക്കുന്ന രീതി) അനുഷ്ടിച്ചു. ദുഖിതനായ ഹുമയൂൺ ബഹദൂർഷായെ ചിത്തോറിൽ  നിന്നും തുരത്തുകയും കർണാവതിയുടെ മൂത്ത പുത്രനെ  ഭരണാധികാരി ആയി വാഴിക്കുകയും ചെയ്തു .

ഇവിടെ 1535  ലാണ് എങ്കിൽ അലക്‌സാണ്ടർ ,പോറസ് ,റുക്‌സാന രക്ഷാബന്ധൻ നടക്കുന്നത് ബിസി യിലാണ് . ഇതിൽ നിന്നും രക്ഷാബന്ധൻ എന്ന അനുഷ്ഠാനം ആയിരകണക്കിന് വര്ഷം മുൻപ് നടന്നിരുന്നു . അല്ലാതെ ഈ അടുത്ത കാലത്തൊന്നും തുടങ്ങിയതല്ല .

ഇതൊക്കെ കൊണ്ട് തന്നെയാണ് രക്ഷാബന്ധൻ എന്ന് പറയുന്നത് കാലത്തിനും മതത്തിനും ജാതിക്കും വംശത്തിനും രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും മേലെയാണ് .

അതിനും പുറമെ ഇന്ന് നമ്മൾ ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ ക്കു നേരെ വിപരീതമായ രീതിയാണ് .വാലന്റൈൻസ് ഡേയ്ക്ക് പുരുഷൻ സ്ത്രീയോട് പൂ കൊടുത്തു തന്റെ പ്രണയം അറിയിക്കുമ്പോൾ ഇതിൽ സ്ത്രീയാണ് മുന്നോട്ടു വരുന്നത് അവർക്കാണ് സ്വാതന്ത്ര്യം ആരെ അങ്ങളായായി കാണണം എന്നുള്ളത് .
എന്റെ ഒരനുഭവവും ഇവിടെ ഞാൻ കുറിക്കട്ടെ . ഞാൻ ലക്‌നോവിൽ  ഉണ്ടായ കാലത്തു ഞാൻ താമസിക്കുന്ന വീടിനു നേരെ മുൻപിൽ നാല് പെൺപിള്ളേർ താമസിച്ചിരുന്നു അതിൽ ഒരു കുട്ടിയെ  എന്റെ കൂടെ താമസിക്കുന്ന വ്യക്തിക്ക് വിവാഹം ചെയ്‌താൽ കൊള്ളാം എന്ന ആഗ്രഹവും ഉണ്ടായിരുന്നു . ഈ രക്ഷാബന്ധന് ദിവസം ഞാൻ പുറത്തേക്കു പോയി വന്നപ്പോൾ ദുഃഖിതനായി ഇരിക്കുന്ന കൂട്ടുകാരനെ ആണ് കണ്ടത് ചോദിച്ചപ്പോൾ അവൻ പറഞ്ഞു അവൻ വിവാഹം ചെയ്യാം എന്ന് കരുതിയിരുന്ന കുട്ടി വന്നു രക്ഷാബന്ധൻ കെട്ടി എന്ന് . ആ കുട്ടിക്ക് അറിയാം ജീവിത കാലം മുഴുവൻ ഇയാൾ സംരക്ഷിക്കില്ല എന്ന് . എന്നാൽ ആ കുട്ടി പറയാതെ പറയുക ആയിരുന്നു നിന്നെ  ഞാൻ എങ്ങനെ കാണുന്നു എന്ന് . ആ ദിവസം തന്നെ ഞാൻ താമസിക്കുന്ന വീട്ടിൽ എല്ലാ വരും ആൺ മക്കളാണ്  അവർക്കു അടുത്തുള്ള വീട്ടിലെ മുസ്ലിം പെൺകുട്ടി വന്നു രാഖി കെട്ടുന്നതും ഞങ്ങൾ കണ്ടു . ഇത് കണ്ട എന്റെ സഹോദരൻ മുൻപിലെ വീട്ടിലെ കുട്ടികളോട് പറഞ്ഞു ആരെങ്കിലും വന്നു തനിക്കൊരു രാഖി കെട്ടൂ  എന്ന് . എന്നാൽ അവർ അത് ഗൗനിച്ചതു പോലുമില്ല .

ഇത്രമഹത്തായ ഒരു അനുഷ്ഠാനത്തെ വക്രീകരിച്ചു സ്വന്തം താൽപര്യങ്ങൾക്കു അനുസരിച്ചു ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെ ദുഃഖം തോന്നാറുണ്ട് .

അതുകൊണ്ടു എല്ലാവരോടും എനിക്ക് പറയാനുള്ളത് ദയവുചെയ്ത് ഇതൊക്കെ അനുഷ്ഠിക്കുമ്പോൾ ഒന്ന് ചിന്തിച്ചു ചെയ്യുക ഞാൻ ചെയ്യുന്നത് ശരിയായ രീതിയിൽ  ആണോ എന്ന് .


രക്ഷാബന്ധനു  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സഹോദരനും സഹോദരിയും കാലത്തു എഴുന്നേറ്റു കുളിച്ചു പുതിയ വസ്ത്രങ്ങൾ ധരിച്ചു സൂര്യ ഭഗവാനെ നമസ്കരിച്ചതിനുശേഷം കുടുംബ അമ്പലത്തിലോ അല്ലെങ്കിൽ ഏതെങ്കിലും അമ്പലത്തിലോ പോയി പൂജയും അർച്ചനയും ചെയ്യുക

2 അതിനുശേഷം സഹോദരി സഹോദരന്മാർ പരസ്പരം മധുരം കഴിച്ചതിനു ശേഷം  മുഹൂർത്തത്തിൽ രാഖി കെട്ടാൻ തയ്യാറായി  നിൽക്കുക.

3. നല്ല വൃത്തിയുള്ള വെള്ളി,പിച്ചള അല്ലെങ്കിൽ ചെമ്പു പാത്രം എടുക്കുക.അതിൽ ഒരുനല്ല തുണി വിരിക്കുക

 4.അതിൽ ഒരു പാത്രം വെള്ളം ,നാളികേരം, ചന്ദനം ,തൈര്, മധുരം, സമ്മാനം മുതലായ വയോടൊപ്പം രക്ഷാസൂത്രവും  വയ്ക്കുക

5 രക്ഷാബന്ധൻ കെട്ടുന്ന ചരട് മൂന്നു ചരട് കൂടിയതായിരിക്കണം .അത് ചുവപ്പു ,മഞ്ഞ,വെള്ള കളറുകളിൽ ഉള്ളതാവണം .ചുവപ്പും മഞ്ഞയും നിർബന്ധമായും  വേണം

6.സഹോദരനെ ആരതി ഉഴിയുന്നതിനായി പാത്രത്തിൽ  നെയ്യിൽ കത്തുന്ന ഒരു വിളക്കും രക്ഷ സൂത്രവും   ആദ്യം ഭഗവാന്  സമർപ്പിക്കുക

7.സഹോദരന് മുൻപ് തന്റെ ഇഷ്ട ദൈവത്തിന്റെ സന്നിധിയിൽ അർപ്പിക്കുക

8. നാഗദേവതക്കും ശിവന്റെയും പേരിലുള്ള രാഖി മറക്കരുത്.

9. അതിനു ശേഷം നല്ല മുഹൂർത്തം നോക്കി സഹോദരനെ കിഴക്കോട്ടോ വടക്കോട്ടോ തിരിച്ചു ഇരുത്തുക
10 അതിനു ശേഷം സഹോദരന്റെ നെറ്റിയിൽ തിലകം അണിയിച്ചു രാഖി കെട്ടുക
11  രക്ഷാബന്ധൻ  കെട്ടിയതിനു  ശേഷം ആരതി ഉഴിയുക ഇത് നല്ല ആത്മ സമർപ്പണത്തോടെ വേണം ചെയ്യാൻ

12 രാഖി കെട്ടുന്ന സമയത്തു ഈ മന്ത്രം ചെല്ലാൻ മറക്കരുത്
            ഓം യെൻ ബന്ദോ ബലിരാജ ,ദാനവേന്ദ്രോ മഹാബലഃ
              തേന ത്വം പ്രതി ബന്ധനാമി ,രക്ഷെ മ ചൽ  മ ചൽ

13 ശേഷം സഹോദരന് മധുരം കൊടുക്കണം .

14  രക്ഷാബന്ധന്റെ സമയത്തു സഹോദരി സഹോദരന്മാർ തല കുമ്പിട്ടു നിൽക്കണം

15 .അതിനു ശേഷം അച്ഛനമ്മമാരു ടെയും മൂത്തവരുടെയും ആശിർവാദം  വാങ്ങണം


https://hindi.webdunia.com/raksha-bandhan-special/raksha-bandhan-muhurat-mantra-and-vidhi-119080200061_1.html

രക്ഷാബന്ധൻ കുറിച്ച് ഒരു നല്ല പാട്ടു കേൾക്കൂ

https://www.youtube.com/watch?v=aS1XVMsgnOA

Saturday, August 17, 2019

ഇന്ത്യക്കു ഒരു സർവ്വസൈന്യാധിപൻ ആവശ്യമോ?

Image result for logo of indian army
ഞാൻ ഇന്നലെ കണ്ട ഒരു  വാർത്ത ഇതായിരുന്നു ഇന്ത്യക്കു ഒരു സർവ്വസൈന്യാധിപൻ വരുന്നു .ഒരു സാധാരണ കാരൻ എന്ന നിലയിൽ എനിക്ക്  മനസ്സിലായിട്ടുള്ളത് ഇന്ത്യക്കു ഇപ്പോൾ തന്നെ ഒരു മേലധികാരി ഉണ്ട് . അത് നമ്മുടെ രാഷ്ട്രപതിയാണ് ''The president is the Supreme Commander of the Indian Armed Forces. The president can declare war or conclude peace, on the advice of the Union Council of Ministers headed by the prime minister. All important treaties and contracts are made in the President's name..'' രാഷ്ട്രപതിയാകട്ടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് മന്ത്രിസഭയുടെ അനുമതിയോടെയാണ് . അപ്പൊ പിന്നെ എന്തിനാണ് വേറെ ഒരു സർവ സൈന്യാധിപൻ.
                                                      ഒരു യുദ്ധം ഉണ്ടാകുമ്പോൾ ഏകോപനത്തിനാണ് ഈ തസ്തിക എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് കാരണം ഇന്ന് വരെ ഉണ്ടായ യുദ്ധങ്ങളിൽ ഒന്നും ഏകോപനമില്ലാത്തതു കൊണ്ട് ഇന്ത്യ തോറ്റ ചരിത്രം ഉണ്ടായിട്ടില്ല . ഇനി പരസ്പരം ഒരു മത്സര ബുദ്ധി ഉണ്ട് എന്നാണെങ്കിൽ തന്നെ അത് ഈ തസ്തിക ഉണ്ടാക്കിയത് കൊണ്ട് മാറാൻ പോകുന്നില്ല . എല്ലാത്തിനും ഉപരിയായി ഈ യുദ്ധം യുദ്ധം എന്നുള്ള ചിന്ത മാത്രം കൊണ്ട് നടക്കുന്നത് ഒരു ശരിയായ രീതിയാണെന്നു തോന്നുന്നില്ല . യുദ്ധം ഒരു സമാധാനം ഉണ്ടാക്കാനും സാധിക്കില്ല . ഇനി നമ്മുടെ രാജ്യ സുരക്ഷയാണ് പ്രശനം എങ്കിൽ ഇന്റലിജൻസ് ശക്തമാക്കുക മാത്രമല്ല ജനങ്ങളെ വിശ്വാസത്തിൽ എടുക്കുകയും ഒരു വിഭാഗം പറയുന്നത് മാത്രം വിശ്വാസത്തിൽ എടുക്കുക  എന്നുള്ള സ്ഥിതിയും വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുന്ന നടപടികളും നിറുത്തണം .
                              ആരായിരിക്കും ആ തസ്തികയിൽ വരിക നമ്മുടെ മൂന്നു സൈന്യങ്ങളിൽ നിന്നും സീനിയർ ആയ ആൾ . ഇനി മത്സരബുദ്ധി പരസ്പരം ഉണ്ടെങ്കിൽ ആർമിയിൽ നിന്നും വരുന്ന ആളെ മറ്റു വിഭാഗങ്ങളും വ്യോമസേനയിൽ നിന്നോ നേവിയിൽ നിന്നും വരുന്നവരെ മറ്റു രണ്ടു വിഭാഗങ്ങളും അംഗീകരിക്കുമോ?
                                                               ഇങ്ങനെ ഭരിക്കുന്ന പാകിസ്താന്റെ അവസ്ഥ നമുക്ക് അറിയാം അവിടെ ജനാധിപത്യം ഉണ്ട് എന്ന് പറയാനേ  സാധിക്കൂ .അവിടെ കാര്യങ്ങളുടെ നിയന്ത്രണം പട്ടാളത്തിന്റെ കൈയ്യിൽ ആണ് എന്ന്എല്ലാവര്ക്കും അറിയാവുന്നതാണ് . അതുപോലെ തന്നെ ഇന്ത്യയിലും ആകില്ല എന്ന് നമ്മൾക്ക് പറയാൻ  സാധിക്കുമോ അത് ഇന്ത്യക്കു ഗുണം ചെയ്യുമോ നമ്മൾ ചിന്തിക്കേണ്ട വിഷയമാണ്.    

Friday, August 2, 2019

വിശ്വസം എന്ന നുണ

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്  ഈ ആൾ ദൈവങ്ങൾക്കും മത മേലധ്യക്ഷന്മാർക്കും  ഈശ്വരനിൽ ശരിക്കും വിശ്വാസമുണ്ടോ . ഇങ്ങനെ ചിന്തിച്ചു എന്ന് ഞാൻ പറയുമ്പോൾ വിശ്വാസികൾക്ക് എതിരാണ് എന്ന് ധരിക്കരുത് .
                  മേൽ പറഞ്ഞ വ്യക്തികൾ നടത്തുന്ന ഏതു കാര്യമാണ് ഫ്രീയായുള്ളത് .ഒന്നും ഇവർ ഫ്രീ തരില്ല . അങ്ങനെ പറയുമ്പോഴും വിശ്വാസികൾ പറയും ഓണത്തിന് ഞങ്ങൾക്ക് അരി തന്നല്ലോ പ്രളയ ദുരിതാശ്വസമായി എന്തൊക്കെ തന്നു .ഞാൻ ചോദിക്കട്ടെ ഇതിൽ എന്ത് പങ്കാണ് ഇവർക്കുള്ളത് .ഇതിൽ പലരും ഭയങ്കരമായ അത്ഭുതങ്ങളും  പ്രവചനങ്ങളും നടത്തുന്നവരാണ് . ഇവരിലാർക്കും ഏതെങ്കിലും പ്രകൃതി ക്ഷോഭങ്ങളെ പ്രവചിക്കാൻ സാധിക്കുന്നുണ്ടോ? ഇനി ഇതിൽ പെട്ടവർക്ക് മറ്റുള്ളവരിൽ നിന്നും വാങ്ങാതെ സ്വന്തമായി എന്തെങ്കിലും അത്ഭുതങ്ങൾ ചെയ്തു സഹായിക്കാറുണ്ടോ?
ഇനി ചിലർ പറയും ഞങ്ങൾ പ്രവചിച്ചിരുന്നു എന്ന് .അവർക്കു ഇത്ര ഉറപ്പുണ്ടായിരുന്നു എങ്കിൽ അവരുടെ ഭക്തരെ എങ്കിലും അതിൽ നിന്നും രക്ഷിക്കാൻ സാധിക്കേണ്ടതല്ലേ ? മറ്റുള്ളവരുടെ വിയർപ്പിൽ നിന്നുമുള്ള സമ്പാദ്യം  എന്റേതാണെന്നും ദൈവം തന്നതാണെന്നും പറഞ്ഞു കൊടുക്കാൻ ഒരു നാണവുമില്ല ഇവർക്കാർക്കും.
ഇവന്മാർ എല്ലാവരും ഒന്നാകെ ചെയ്യുന്ന ഒരു കാര്യമുണ്ട് . സേവനം എന്ന വ്യാജേന നടത്തുന്ന ബിസിനസ് . ഒന്ന് ആരോഗ്യ രംഗത്ത് , രണ്ടു വിദ്യാഭ്യാസ രംഗത്ത് . ഇത്തരക്കാർ നടത്തുന്ന പ്രഭാഷണങ്ങളിൽ പൊതുവായി പറയുന്ന ഒരു കാര്യമുണ്ട് അവരവരുടെ വിശ്വാസികളിൽ ആരെങ്കിലും സാമ്പത്തികമായി നന്നായാൽ അത് ഈശ്വരന്റെ മഹത്വമാണെന്നു . എന്നിട്ടു ഇവർക്ക് എന്തെ ഈശ്വരന്റെ കൃപ ഇല്ലാത്തതു . അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇവർ നടത്തുന്ന സ്ഥാപനങ്ങളിൽ ജനങ്ങളിൽ നിന്നും ഇത്രയും തുക ഫീസായും മറ്റും വാങ്ങേണ്ടതുണ്ടോ ? ഈശ്വരനിൽ അല്പമെങ്കിലും വിശ്വാസമുണ്ട് എങ്കിൽ ഒരുതൊട്ടി വക്കുക അതിൽ താല്പര്യമുള്ളവർ പറ്റാവുന്ന രീതിയിൽ പണം നിക്ഷേപിക്കുക  ഈശ്വരന് ഈ സ്ഥാപനങ്ങൾ  തുടരണം എന്ന് ആഗ്രഹിക്കുന്ന കാലത്തോളം അതിൽ ആ സ്ഥാപനം നടത്താനുള്ള  പണം വരും എന്നുള്ള ചെറിയ വിശ്വസം പോലും ഇല്ല ഇവർക്കാർക്കും . അല്ലെങ്കിൽ അവർക്കു ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഈ പറഞ്ഞ രീതിയിൽ നടത്താനുള്ള ധൈര്യം ഉണ്ടോ? ആ ധൈര്യം എന്നുള്ളത് ഈശ്വരനിൽ ഉള്ള  വിശ്വാസമാണ് . . അത് ഇത്തിരി പോലും ഇവർക്ക് ഇല്ലാ എന്നുള്ളതാണ് വസ്തുത .ഇത് എന്റെ കാഴ്ചപ്പാടിൽ പറയുന്നതാണ് . പലർക്കും ഇത് ഉൾകൊള്ളാൻ സാധിച്ചു എന്ന് വരില്ല . അവർ സദയം ക്ഷമിക്കുക


Thursday, May 5, 2016

ജിഷയുടെ മരണം എങ്ങനെ സംഭവിച്ചു

ഇപ്പോൾ എല്ലാവരും ചർച്ചയിലാണ് ജിഷയുടെ മരണത്തെ പറ്റി .അതിൽ കോപം വരാത്തവരില്ല. ഇപ്പോൾ ജിഷ, മുൻപ് സൗമ്യ. പിന്നെ എന്ത് കൊണ്ടോ ശരിയായ പേര് അറിയപ്പെടരുത് എന്ന് നിർബന്ധമുള്ള നിർഭയ, അങ്ങനെ എത്രയോ പേർ സൂര്യനെല്ലി കേസിലെ കുട്ടിയെ പോലെ മരിക്കാത്തത് കൊണ്ട് ക്രൂരത അധികം ചർച്ച ചെയ്യുന്പടാത്ത ഐത്രയേറെ പേർ. ബലാത്സംഗങ്ങൾ മുൻപും നടക്കാറുണ്ട്. കലാപങ്ങൾ നടക്കുമ്പോൾ പല സംസ്ഥാനങ്ങളിലും വ്യാപകമായി തന്നെ ഒരു വിഭാഗത്തിൽ പെട്ടവർ മറ്റു വിഭാഗത്തിൽ പെട്ട ഒന്നും അറിയാത്ത ഈ പെൺകുട്ടികളെ എന്തിന് പീഢിപ്പിച്ചു എന്ന് ആരും ചർച്ച ചെയ്യാറില്ല. പണ്ട് കാലങ്ങളിൽ ഇരയെ ഇത്ര മൃഗീയമായി പീഢിപ്പിക്കാറില്ല. മൃഗീയമായി എന്ന് പറഞ്ഞാൽ മൃഗങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നു എങ്കിൽ മാനനഷ്ടത്തിന് എനിക്കെതിരെ കേസ് കൊടുക്കുമായിരുന്നു. കാരണം അവർ കൊടുക്കന്ന മാന്യത പോലും പലപ്പോഴും നമ്മൾ ഇണകൾക്ക് കൊടുക്കാറില്ല. എന്ന് മാത്രമല്ല്ല ഒരു മൃഗവും ഒരു ഇണയേയും ബലാൽസംഗം ചെയ്യാറും ഇല്ല'

ഇന്ന് ജിഷയുടെ കൊലപാതകിയെ കൊന്ന് കളഞ്ഞാലും ഇത് ഇനിയും ആവർത്തിക്കാനുള്ള സാധ്യത ഇല്ലാതാവുന്നില്ല. ഇന്ന് ഈ വിഷയം പറയുന്നവർ ഇതെല്ലാം മറക്കും. ജിഷ ഇങ്ങനെ ക്രൂരമായി വധിക്കപ്പെട്ടത് വീട് കൂര ആയത് കൊണ്ടാണ് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ഇങ്ങനെയൊക്കെ പറയുമ്പോൾ വേട്ടമൃഗങ്ങൾക്ക് കൊടുക്കുന്ന സൗമനസ്യം പോലെ ആയില്ലേ അത് . പെൺകുട്ടിക്ക് ഉറപ്പില്ലാത്ത കതകാണ് ഉള്ളത് അത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഏതെങ്കിലും
പെൺകുട്ടി ഒറ്റക്കാണ് വീട്ടിലിരിക്കുന്നതെങ്കിൽ ഉറപ്പുള്ള ജനലുംകതകും അടച്ച് വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണോ എല്ലാവരും ചെയ്യുന്നത്.

ശരിക്കും ആ വൃത്തികെട്ട ജീവികളുടെ അല്ലെങ്കിൽ ജീവിയുടെ മനസ്സു് ആണ് ഏറ്റവും പ്രശ്നമായത്. അതെങ്ങനെ ഉണ്ടായി എന്ന് നമ്മൾ ചിന്തിക്കണം.അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ സമൂഹത്തിന് എങ്ങനെ കഴിയും. ഉദാഹരണത്തിന് രണ്ട് ദിവസം മുൻപ് ഒരു മത പ്ര ഭാഷണം ഞാൻ കേട്ടു.അദ്ദേഹം പറയുകയാണ് സ്ത്രീ പുരുഷ ബന്ധത്തിൽ സ്ത്രീ എപ്പോഴും കീ ഴ്പെട്ടിരിക്കണം പക്ഷെ കീഴ്പെടുത്തരുത് . ഇത് രണ്ട് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. അപ്പോൾ സ്ത്രീ സമൂഹം ചിന്തിച്ചിരിക്കാം നമ്മുടെ വശത്ത് നിന്നും അദ്ദേഹം ചിന്തിക്കുന്നുണ്ട് എന്ന്. സത്യത്തിൽ എന്താണ് പറഞ്ഞത് കീഴ്പ്പെടണം എന്നുള്ളത് തർക്കമില്ലാത്ത വസ്തുതയാണ് അപ്പോൾ കീഴ്പെടുത്തുക എന്നള്ളതിന് എന്ന് പ്രസക്തി. സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന വ്യവസ്ഥിതിയിലേക്ക് മാറുമ്പോൾ ഉണ്ടാക്കുന്ന ആപത്താണ് ഇത്. ഞാനടക്കമുള്ള സമൂഹത്തിന്റെ നാണം കെട്ട ആത്മാർത്ഥതയില്ലായ്മയാണ് ഇങ്ങനെയുള്ള ജീവികൾ ഭൂമിയിൽ ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന്. ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരോരുത്തരും ചിന്തിക്കണം ഇങ്ങനെയുള്ള ഒരു സംഭവത്തിൽ നമ്മൾ  ദൃക്സാക്ഷിയായാൽ ഈ വെട്ടണം കുത്തണം എന്നു പറയുന്നവരിൽ എത്ര പേരുണ്ടാകും സാക്ഷി പറയാൻ: അപ്പോൾ അതിനെ ന്യായീകരിക്കാൻ  നൂറ് കാരണങ്ങൾ കാണും.

അതാണ് ഞാൻ ചോദിച്ചത് ജിഷയുടെ മരണം എങ്ങനെ സംഭവിച്ചു? ഒന്നു ആത്മാർത്ഥമായി ചിന്തിക്കൂ.

Tuesday, February 9, 2016

ഗ്രേറ്റ്‌ ബാരിയര്‍ റീഫ്

ബഹിരാകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയാല്‍ കാണുന്ന ഒരേയൊരു ‘ജൈവഘടനയുടെ മാസ്മരിക സൌന്ദര്യം.

ജീവജാലങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു ലോകാത്ഭുതമാണ് ആസ്ത്രേലിയയിലെ
ഗ്രേറ്റ് ബാരിയര്‍ പവിഴപുറ്റുകള്‍. ഏറ്റവും വലിയ പവിഴപുറ്റ് തിട്ടുകളുടെ ഈ ശൃംഖല ഓസ്ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറല്‍ സീയില്‍ ക്വീന്‍സ്ലാണ്ടിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഓമി സക്രെമേന്റോ എന്ന അമേരിക്കന്‍ ബള്‍ക്ക്കാരിയര്‍ ഷിപ്പ് സിംഗപ്പൂരില്‍ വെച്ച് അമേരിക്കന്‍ ക്രൂവില്‍ നിന്നും ടേക്ക് ഓവര്‍ ചെയ്ത്  ടര്‍ക്കിഷ് ഓണറിനു വേണ്ടി ‘ഹിദിര്‍ സെലെക്’ എന്ന് തുര്‍ക്കി നാമകരണം ചെയ്ത് എന്‍റെ ആദ്യ ഓസ്ട്രേലിയന്‍ യാത്ര ആരംഭിച്ചു. ആ യാത്രയിലാണ് സി എന്‍ എന്‍ ന്‍റെ പട്ടികയിലുള്ള ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ ഗ്രേറ്റ് ബാരിയര്‍ റീഫ് ആദ്യമായി കാണുന്നതും, അതിലൂടെ നാവിഗേറ്റ് ചെയ്യുന്നതും.

എന്നും പത്രമെടുത്താല്‍ ചുറ്റുപാടുമുള്ള മാലിന്യകൂമ്പാരങ്ങളെക്കുറിച്ചും മലീസമായ മനുഷ്യമനസ്സുകളെക്കുറിച്ചും വായിച്ചു മനം മടുക്കുമ്പോള്‍ ഒരു മാറ്റക്കഴ്ചക്കുള്ള അഭൌമ സൌന്ദര്യത്തിനു വേണ്ടി നിങ്ങളുടെ കണ്ണുകള്‍ ഇര തേടാറുണ്ടോ? പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളിലോ, ഗാലക്സികളിലോ, അന്ദ്രോമെദയുടെ അറ്റം കാണാത്ത ദീപവര്‍ണ്ണങ്ങളിലോ  അത് ചെന്നെത്തേണ്ടതില്ല.  വിണ്ണിന്‍റെ ദൂരങ്ങള്‍ താണ്ടിപ്പോവുന്നതിനു മുന്‍പ്  കാഴ്ചയുടെ മഹാകാവ്യവും ചരിത്രവും ഇതാ ഇവിടെത്തന്നെ കോറല്‍ സീയില്‍ നമ്മുടെയടുത്തു തന്നെ കിടപ്പുള്ളത് ഒന്ന് അറിഞ്ഞു വരാം.

ഗ്രേറ്റ് ബാരിയർ റീഫ്: ഈ റീഫ് സമൂഹത്തില്‍ രണ്ടായിരത്തി തൊള്ളായിരം  പവിഴപുറ്റുകളും, തൊള്ളായിരം ദ്വീപുകളുമുണ്ട്. മൂന്നു ലക്ഷത്തി നാല്പത്തി നാലായിരത്തി നാനൂര്‍ സ്ക്വയര്‍ കിലോമീറ്ററില്‍ ഇത് വ്യാപിച്ചുകിടക്കുന്നു.
ഈയൊരു വലുപ്പം കൊണ്ട് തന്നെയാണ് ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ നമുക്കിത് ദൃശ്യമാവുന്നത്. കടൽ അനിമോണുകളുടേയും ജെല്ലിമത്സ്യങ്ങളുടേയും വർഗ്ഗത്തിൽപ്പെടുന്ന പുഷ്പ സദൃശമായ സമുദ്രജീവിയാണ് പവിഴപോളിപ്പുകൾ (Coral Polyps). ഹൃദയം, തലച്ചോറ്, കണ്ണ് എന്നിവ ഒന്നുമില്ലാത്ത ഇവ ചുറ്റുമുള്ള കടൽവെള്ളത്തിലെ കാത്സ്യം ലവണം, അവശോഷണം ചെയ്ത് കട്ടികൂടിയ കാത്സ്യമാക്കി മാറ്റും. ആ പുറ്റാണവയുടെ അസ്ഥിപഞ്ജരം. നിർജീവമായ പുറ്റുകളിൽ പുതിയ ലാർവകൾ സ്ഥാനമുറപ്പിച്ച് വീണ്ടും പുറ്റുണ്ടാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്. അസംഖ്യം സൂക്ഷമജീവികൾ ഈ പുറ്റുകളിൽ ജീവിക്കുന്നു. അതിസൂക്ഷ്മ ആൽഗകൾ, മീനുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആൽഗകളിൽ നിന്നാണ് പവിഴപോളിപ്പുകൾ പോഷകാഹാരം സ്വീകരിക്കുന്നത്. മീനുകളുടെ വിസർജ്യവും പോളിപ്പുകൾക്ക് ആഹാരമാവുന്നു. വമ്പൻ കോളനികളായാണ് പവിഴപ്പോളിപ്പുകൾ വളരുന്നത്. മൂന്നു തരമുണ്ട് ഇവ. തീരപ്പുറ്റ് (frigging reef),പവിഴരോധിക (Barrier Reef), പവിഴദ്വീപവലയം (Atol). കരയിൽ നിന്നും അകലെയായി ഉണ്ടാകുന്നതാണ് ബാരിയർ റീഫ്. ഇതിനും കരയ്ക്കുമിടയിൽ ആഴമേറിയ ജലപ്പരപ്പുണ്ടാകും. നടുക്കടലിൽ ഉണ്ടാകുന്ന ആറ്റോളുകൾക്കു മധ്യത്തിൽ നീലിമയാർന്ന ജലാശയം ഉണ്ടായിരിക്കും.

ഈ ഒരു കാഴ്ചയാണ് വര്‍ഷത്തില്‍ ഇരുപതു ലക്ഷത്തോളം ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ടൂറിസത്തിന്‍റെ പേരില്‍ ഏഴു ബില്ലിയന്‍ ഡോളര്‍ വര്‍ഷത്തില്‍ ആസ്ത്രേലിയക്ക് ലഭിക്കുന്നതോടൊപ്പം  അറുപത്തിനാലായിരം പേര്‍ക്ക് ഇതോടു ബന്ധപ്പെട്ടു ജോലിയും ലഭിക്കുന്നു.

ഇന്ന് നാം കാണുന്ന ജീവനുള്ള സജീവമായ റീഫുകള്‍ക്ക് എട്ടായിരം വര്‍ഷത്തെ പ്രായമുണ്ട്. സജീവമല്ലാത്ത മറ്റു റീഫുകള്‍ക്ക് ഇരുപതിനായിരം വര്‍ഷം മുന്‍പ് കടല്‍ വിതാനം ഉയരാന്‍ തുടങ്ങിയത് മുതലുള്ള ചരിത്രമാണ് പറയാനുള്ളത്.
നാല്‍പതിനായിരം വര്‍ഷത്തോളമായി ഈ മേഖലയില്‍ ജീവിച്ചു വരികയും, പവിഴപുറ്റുകളുടെ ജനനം മുതല്‍  റീഫ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ആസ്ത്രേലിയന്‍ ആദിമനിവാസികള്‍ക്കാണ് ഇതിനെക്കുറിച്ചുള്ള ആധികാരികമായ അറിവുള്ളത്. പതിനായിരം വര്‍ഷത്തോളമായി ടോറസ്റ്റ്രയിട്ട് ദ്വീപ്‌ നിവാസികളും റീഫിനെ ഉപയുക്തമാക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു.

1522 ല്‍ പോര്‍ച്ചുഗീസ് നാവികത്തലവന്‍   Cristovao de Mendonca ആസ്ത്രേലിയയുടെ കിഴക്കന്‍ തീരത്ത് ആദ്യമായി എത്തിച്ചേര്‍ന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1606 നു ശേഷം Later Luis de Torres, ടോറെസ് ദ്വീപ്‌ കണ്ടെത്തി.  1768ല്‍ Louis de Bougainville  എന്ന ഫ്രഞ്ച് നാവികന്‍ ആദ്യമായി ഗ്രേറ്റ് ബാരിയര്‍ റീഫ് കണ്ടെത്തുകയും  Cooktown ന്നു അടുത്തുവെച്ചു ശക്തമായ കടല്‍ക്ഷോഭത്തെ നേരിട്ട് യാത്ര വടക്കോട്ടേക്ക് തിരിച്ചു ഏഷ്യയിലേക്ക് പോയി.

1770ല്‍ ജെയിംസ് കുക്ക് ‘ഏന്‍ഡവര്‍’ എന്ന കപ്പലില്‍ ഗ്രേറ്റ്ബാരിയര്‍ രീഫിലൂടെ നാവിഗേറ്റ് ചെയ്തു. യാത്രയുടെ തുടര്‍ച്ചയില്‍ അവരുടെ കപ്പല്‍ കോറല്‍ റീഫില്‍ തട്ടി പ്രയാണത്തിനു വിഘാതം നേരിട്ടപ്പോള്‍ ആറാഴ്ചത്തോളം സമയം കപ്പല്‍ റിപ്പയറിനു വേണ്ടി അവിടെ ചിലവഴിച്ചു.  ജെയിംസ് കുക്കിന്‍റെ കൂടെയുള്ള ബോട്ടണിസ്റ്റ് ജോസെഫ് ബാങ്ക്സും ഡാനിയേല്‍ സോലന്ടറും റീഫില്‍ ഈ സമയം കൂടുതല്‍ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തി. ഈ നിരീക്ഷണങ്ങളുടെ വിശദ വിവരങ്ങളിലൂടെയാണ്  ഗ്രേറ്റ് ബാരിയര്‍ റീഫ് പുറം ലോകത്തിന് കൂടുതല്‍ പരിചിതമാവുന്നത്.  കപ്പല്‍ റിപ്പയര്‍ ചെയ്തതിനു ശേഷം അവര്‍ക്ക് തുറന്ന കടലിലേക്കുള്ള നാവിഗേഷന്‍ വഴി അറിയാതെ പോയപ്പോള്‍ ലിസര്‍ട് ദ്വീപിലേക്ക് കപ്പല്‍ തിരിച്ചു വിടുകയും ആ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നിന്ന് കണ്ടു മനസ്സിലാക്കിയ ഒരു പാസ്സെജിലൂടെ ആഴക്കടലിലെത്തുകയും ചെയ്തു, ഈ പാസ്സേജ് പിന്നീട് ‘’കുക്ക്പാസ്സേജ്’’ എന്നറിയപ്പെട്ടു.

ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ജീവിക്കുന്ന ജീവികള്‍

ആയിരത്തി അഞ്ഞൂറില്‍പരം വിവിധയിനം വര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍, കുള്ളന്‍ തിമിംഗലങ്ങള്‍, കൂനന്‍ ഡോള്‍ഫിനുകള്‍,അനേകം ദുഗോന്ഗുകള്‍,
അതിനു പുറമേ നമ്മള്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ ആമകളാണ് ഗ്രേറ്റ് ബാരിയര്‍ റീഫില്‍ വിഹരിക്കുന്നത്. മുപ്പതോളം വിവിധയിനത്തില്‍പ്പെട്ട തിമിംഗലങ്ങളും, ഡോള്‍ഫിനുകളും ഇവിടെ കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പറയുകയാണെങ്കില്‍
Clown fish , red bass, red-throat emperor, and several species of snapper and coral trout. Forty-nine species mass spawn, while eighty-four other species spawn elsewhere in their range. Seventeen species of sea snake live on the Great Barrier Reef in warm waters up to 50 metres (160 ft) deep and are more common in the southern than in the northern section. None found in the Great Barrier Reef World Heritage Area are endemic, nor are any endangered.

Six species of sea turtles come to the reef to breed: the green sea turtle, leatherback sea turtle, hawksbill turtle, loggerhead sea turtle, flatback turtle, and the Olive Ridley. The green sea turtles on the Great Barrier Reef have two genetically distinct populations, one in the northern part of the reef and the other in the southern part. Fifteen species of sea grass in beds attract the dugongs and turtles,] and provide fish habitat. The most common genera of seagrasses are Halophila andHalodule.

Saltwater crocodiles live in mangrove and salt marshes on the coast near the reef. Nesting has not been reported, and the salt water crocodile population in the GBRWHA is wide-ranging but low density. Around 125 species of shark, stingray,skates or chimaera live on the reef. Close to 5,000 species of mollusc have been recorded on the reef, including the giant clam and various nudibranchs andcone snails. Forty-nine species of pipefish and nine species of seahorse have been recorded. At least seven species of frog inhabit the islands

215 species of birds (including 22 species of seabirds and 32 species of shorebirds) visit the reef or nest or roost on the islands, including the white-bellied sea eagle and roseate tern. Most nesting sites are on islands in the northern and southern regions of the Great Barrier Reef, with 1.4 to 1.7 million birds using the sites to breed. The islands of the Great Barrier Reef also support 2,195 known plant species; three of these are endemic. The northern islands have 300–350 plant species which tend to be woody, whereas the southern islands have 200 which tend to be herbaceous; the Whitsunday region is the most diverse, supporting 1,141 species. The plants are propagated by birds. (wiki).

ഗ്രേറ്റ് ബാരിയർ റീഫാൺ പവിഴദ്വീപുകളിൽ ഏറ്റവും പ്രശസ്തം.. 50 കോടി ടൺ കാത്സ്യമാണ് ഇത് ഓരോ വർഷവും ഉത്പാദിച്ചു കൂട്ടുന്നത്. ബാരിയർ റീഫുകൾ ജീവികളുടെ മഹാസത്രമാണെന്ന് പറയാം. 1997-ൽ ഇത്തരം ജീവികളുടെ 93,000 ഇനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ലോകത്തെ സമുദ്രജീവികളിൽ മൂന്നിലൊന്നും റീഫുകളിലാണ് കഴിയുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് ടൂറിസ്റ്റുകളുടെ പ്രത്യേകിച്ചും സ്കൂബാ ഡൈവർമാരുടെ പ്രിയസങ്കേതമാണ്. മീൻപിടുത്തവും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ മൂലം റീഫിന്‌ നാശം സംഭവിക്കാതിരിക്കാൻ ഗ്രേറ്റ് ബാരിയർ റീഫ് മറീൻ പാർക്ക് അതോറിറ്റി ഇതിന്റെ വലിയൊരു ഭാഗം സരക്ഷിച്ചുകൊണ്ടിരിക്കുന്നു.

ചന്ദ്രനില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയാല്‍ കാണുന്ന ഒരേയൊരു ജൈവഘടനയുടെ കാഴ്ചയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. കടലിന്നടിയില്‍ ഒരു ഹോട്ടെല്‍ നിര്‍മ്മിച്ച്‌ അത് അടുത്തു നിന്നും കാണാനുള്ള ഒരു പദ്ധതിയുമായി ആസ്ട്രേലിയ ഒരുങ്ങിയിട്ടുണ്ട്. മനുഷ്യരുടെ വിവേകപൂര്‍വ്വമല്ലാത്ത ഇടപെടലുകള്‍ കൊണ്ട് പ്രകൃതിയുടെ നിറ സൌന്ദര്യം പലയിടത്തും നശിപ്പിക്കപ്പെട്ട മാതിരി ഇതും നശിച്ചുപോകയില്ലെയെന്നു ഒരാശങ്ക അപ്പോഴും ബാക്കിയാവുന്നു.

Different rules for toll collection



: It seems there are different rules for collecting toll in Tripunithura compared to other toll plazas in the State.

Specific period

One of the rules says that the toll is collected for a specific period which is either collecting the cost of construction at a rate of 9 per cent simple interest or 15 years, whichever is earlier.

Another rule says that toll collection at one point should be applicable to all bridges within 15 kms.

And yet another rule says that toll is collected for bridges and not roads.

All three rules seem to be in violation in Tripunithura.

There are three toll points in Tripunithura, the first one at Mini Bypass at entry from Maradu, second one at S. N. Junction bridge and the third one at Chithrapuzha bridge.

All the three bridges are well within the distance limit.

The only concession is the S. N. Junction and Chithrapuzha bridge which RBDCK had linked, even though S. N. Junction bridge is located on the National Highway and not part of the Seaport-Airport Road.

Even as RBDCK has collected Rs. 26.92 crore against the construction cost of Rs. 10.96 crore for two bridges, the agency has not yet reviewed the long-standing demand of the people in the area to stop the toll collection.

The Mini-Bypass constructed by at Rs. 6.21 crore had collected Rs. 57.57 lakh from April 2013 to March 2014.

Saturday, November 8, 2014

India Bag 13 Medals in Rapid Event at Asian Youth Chess


Tamil Nadu trio of R Vaishali, M Mahalakshmi and Srija Seshadri won the yellow metal for the hosts in Under-14, Under-16 and Under-18 girls' categories respectively while Maharashtra youngster Mohammad Nubairshah Shaikh secured the fourth gold in Under-16 Open section.


     
  • 0
chess youth india
India won 13 medals in the Rapid event at the Asian Youth Chess.

© NDTV

New Delhi: Putting up a dominating show, India bagged 13 medals, including four golds, out of a possible of 18 in the Rapid event on the opening day of the Asian Youth Chess Championships, here today.
Tamil Nadu trio of R Vaishali, M Mahalakshmi and Srija Seshadri won the yellow metal for the hosts in Under-14, Under-16 and Under-18 girls' categories respectively while Maharashtra youngster Mohammad Nubairshah Shaikh secured the fourth gold in Under-16 Open section.
India also pocketed four silver and five bronze medals.
Iran with one gold, two silver and one bronze finished second while Philippines occupied third spot with a solitary gold in the Rapid event.
Tabatabaei M Amin of Iran and Mejia Giovanni of Philippines dashed the Indian hope of gold sweep in the Rapid format as they secured the yellow metal in Under-14 and Under-18 Open sections respectively.
156 players from 15 different countries are participating in this prestigious championship, which have three formats of Rapid, Standard and Blitz events.
Rapid Event Medal Winners :-
Under-14 Girls :- Gold - Vaishali R of India, Silver-Alinasab Mobina of Iran, Bronze - Aakanksha Hagawane of India.
Under-14 Open :-� Gold - Tabatabaei M Amin of Iran , Silver - Mitrabha Guha of India, Bronze : Raghunandan K S of India
Under-16 Girls :- Gold - Mahalakshmi M of India, Silver -Gholami Orimi Anahita of Iran, Monnisha G K of India.
Under-16 Open :- Gold - Mohammad Nubairshah Shaikh of India, Silver - Aravindh Chithambaram V R of India, Bronze -Visakh N R of India
Under-18 Girls :- Gold - Srija Seshadri of India, Silver - Shweta Gole of India, Bronze - Bala Kannamma P of India.
Under-18 Open :- Gold - Mejia Giovanni of Philippines, Silver - Dhulipala Bala Chandra Prasad of India, Bronze -Mosadeghpour Masoud of Iran.

Saturday, October 11, 2014

French Novelist Wins Nobel Prize in Literature

French Novelist Wins Nobel Prize in LiteraturePatrick Modiano, the French writer whose novels center on topics like memory, identity and guilt, won the 2014 Nobel Prize in Literature on Thursday.

In an announcement in Stockholm, the Swedish Academy cited Modiano's ability to evoke "the most ungraspable human destinies in his work" and his exploration of the German occupation of Paris during World War II.

The Nobel, one of the most prestigious and financially generous awards in the world, comes with a $1.1 million prize. The literature prize is given out for a lifetime of writing rather than for a single work.

Modiano was born in 1945, to a Belgian mother who worked as an actress and a Jewish-Italian father who was often absent during his childhood. Modiano, who has published around 30 works, including novels, children's books and screenplays, first rose to prominence in 1968 with his novel "La Place de L'Etoile." He won the prestigious Prix Goncourt in 1978 for his novel "Missing Person." Many of his fictional works are set in Paris and delve into the moral dilemmas that citizens faced under the Nazi occupation. Some play with the detective genre.

About a dozen of his works have been translated into English, as well as into other European languages, but he is not widely known outside France.

In a 2011 interview with France Today, a culture and travel journal, Modiano said he always aimed to be a writer. 

"I never thought of doing anything else," he said. "I had no diploma, no definitive goal to achieve. But it is tough for a young writer to begin so early. Really, I prefer not to read my early books. Not that I don't like them, but I don't recognize myself anymore, like an old actor watching himself as a young leading man."

His most famous works include "Missing Person," a story of an amnesiac who travels the world trying to piece together his identity; "Dora Bruder," which investigates the disappearance of a young Jewish girl in 1941; and "Out of the Dark," a moody, hallucinatory novel whose narrator pines after a former lover who has changed her name and denies that their affair took place. A 1999 New York Times review of "Out of the Dark" described it as "both suspenseful and contemplative."

Modiano, 69, is the 11th writer born in France to win the prize. Recent winners for the literature prize have included Canadian short-story writer Alice Munro in 2013; Chinese novelist Mo Yan in 2012; Swedish poet Tomas Transtromer, in 2011; and Peruvian writer Mario Vargas Llosa in 2010. The last American writer to win the Nobel in literature was Toni Morrison, in 1993.

Anne Ghisoli, the director of Librairie Gallimard, a leading bookstore in Paris, said that at a time of economic and social doldrums in France, Modiano's win was a "happy surprise" and would help raise awareness of a writer who is better known in his home country than he is abroad.

"It's a surprise," she said. "He has readers in France, and there is always interest in his books, which sell very well. But this prize will help raise the global profile of one of our consummate writers. He is a master of writing on memory and occupation, which haunt and inform his work. He is a chronicler of Paris, its streets, its past and its present."

In a country often obsessed by past glories, she said that the Nobel award underlined that French contemporary culture was thriving.

"This is good news from France and shows that, despite the depressing climate here," she said, "people are creating things and French contemporary fiction is alive and well."

In choosing Modiano, the academy seems to be shrugging off criticism that the literature prize has often been too Eurocentric and concentrated on lesser-known writers who focus on political themes. The Nobel committee has drawn criticism in the past for shunning authors whose works are widely read in favor of more obscure writers. The selection of Munro last year was celebrated by many in the literary community as a sign that the academy was embracing more mainstream and popular authors.

The Swedish Academy, which has 18 members, including poets, novelists and literary scholars, has been more transparent about the selection process recently. The academy's permanent secretary, Peter Englund, said in February that they had received 271 nominations for the literature prize this year and had whittled the list down to 210, which included 36 first-time nominees. 

Academy members chose a short list of five candidates whose work they studied over the summer.

In the past, the literature prize has been heavily weighted toward novelists: The prize has gone to 76 prose writers, 33 poets, 14 playwrights, three philosophers and essayists, and two historians.