|
|
|
ബെർലിൻ: യൂറോപ്പിലും 'അച്ഛൻ' പ്രസവിച്ചു. ലിംഗമാറ്റത്തിലൂടെ
ആണായിമാറിയ യുവതിയാണ് പ്രസവിച്ചത്. ജർമ്മനിയിലാണ്
സംഭവം. ഇത് രഹസ്യമായിവയ്ക്കാൻ മിഡ്‌വൈഫിന്റെ
സഹായത്തോടെ വീട്ടിലാണ് പ്രസവം നടന്നത്.
`അച്ഛനെ'ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോർമോൺ ചികിത്സയിലൂടെയാണ് യുവതി യുവാവായി മാറിയത്.
എന്നാൽ ഗർഭപാത്രം നീക്കംചെയ്തിരുന്നില്ല. ജർമ്മൻ
സുപ്രീംകോടതിയുടെ വിധിയനുസരിച്ച് ഒരാൾക്ക് ജന്മനായുള്ള
പ്രത്യുല്പാദന അവയവങ്ങൾ നീക്കംചെയ്യാൻ കഴിയില്ല.
ബീജദാതാവിൽ നിന്ന് കൃത്രിമമായി ബീജം സ്വീകരിച്ചാണ്
ഗർഭിണിയായത്. സംഭവം ജർമ്മനിയിൽ വൻ
വാർത്തയായിരിക്കുകയാണ്. ഇത് പലർക്കും ദഹിച്ചിട്ടില്ല. അമേരിക്കയിൽ നിന്നാണ് പുരുഷപ്രസവം ആദ്യമായി റിപ്പോർട്ട്ചെയ്തത്. തോമസ് ബീറ്റി
എന്നയാളാണ് കുഞ്ഞിന് ജന്മംനൽകിയത്. ബീറ്റിയും ഹോർമോൺചികിത്സയിലൂടെ ആണായി
മാറുകയായിരുന്നു. എന്നാൽ ഗർഭപാത്രം നീക്കംചെയ്തിരുന്നില്ല. |
|
|
No comments:
Post a Comment