രക്ഷ ബന്ധൻ എന്നത് കൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് അത് എന്തിനു വേണ്ടി കെട്ടുന്നു എന്ന് മനസ്സിക്കിയിട്ടുണ്ടോ .
സ്ത്രീ പുരുഷ ബന്ധത്തിൽ സഹോദരീ സഹോദര ബന്ധത്തിന്റെ പവിത്രത ഓർമിപ്പിക്കുന്ന ഒരു അനുഷ്ഠാനമാണ് രക്ഷാബന്ധൻ .
ഒരു അമ്മക്കോ അച്ഛനോ പിറന്നില്ല എങ്കിൽ കൂടി ഒരു സ്ത്രീ ക്കു ഒരു പുരുഷനെ സഹോദരനായി കാണുക മാത്രമല്ല തന്നെ സംരക്ഷിക്കണം എന്ന് ആ പുരുഷനോട് ആവശ്യ പെടുന്ന അനുഷ്ഠാനമാണ് രക്ഷാബന്ധൻ .
ജാതിമത കാലദേശ വ്യത്യാസമില്ലാതെ വടക്കെ ഇന്ത്യയിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് രക്ഷാബന്ധൻ. പൊതുവെ തെക്കേ ഇന്ത്യയിലിത് അനുഷ്ടിക്കാറില്ല .
ഇത് ആർ ആർക്കാണ് കെട്ടുന്നത് എന്ന് താഴെ എഴുതിയിട്ടുള്ള ഇത് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുള്ള ഭാഗം വായിച്ചാൽ മനസ്സിലാകും
രക്ഷാബന്ധനെ സംബന്ധിച്ചു പല കഥകളും ഉണ്ട് . ശ്രീകൃഷ്ണനും ദ്രൗപതിയും തമ്മിലുള്ളത് എല്ലാ വിശ്വാസികൾക്കും അറിയാവുന്നതാണ് ഹുമയൂണും കർണാവതിയും ആയുള്ള ഒരു സംഭവം ഉണ്ട് അതും പലർക്കും അറിയാവുന്നതാണ് എന്നാലും അത് ഒന്ന് സൂചിപ്പിക്കാം
കർണാവതി മേവാർ രാജ്യത്തിലെ റാണി ആയിരുന്നു .ആ കാലത്തു മേവാറിന്റെ തലസ്ഥാനം ചിത്തോർ ആയിരുന്നു . 1535 ഇൽ ഗുജറാത്തിലെ ബഹാദൂർ ഷാ ചിത്തോറിനെ ആക്രമിക്കാൻ വന്നു .രാജപുത്രരാണ് മരണം വരെ പൊരുതും എന്നുള്ളതൊക്കെ സത്യമായിരുന്നു എങ്കിലും ബഹാദൂർ ഷായോട് യുദ്ധം ചെയ്യാനുള്ള സൈനിക ശേഷി ഇല്ല എന്ന് അറിയാവുന്ന റാണി മുഗൾ ചക്രവർത്തി ഹുമയൂണിനോട് സഹായം അഭ്യർത്ഥിച്ചു ഒരു രാഖിയുമായി ആളെ വിട്ടു .ബംഗാളിനെ കീഴടക്കാനായി പുറപ്പെട്ട ഹുമയൂണിനു ഈ സന്ദേശം കിട്ടിയപ്പോൾ തന്നെ യുദ്ധം നിർത്തി വച്ച് കർണാവതിയെ സഹായിക്കാനായി ചിത്തോറിലേക്കു പുറപ്പെട്ടു ഹുമയൂൺ ചിത്തോറിൽ എത്തുന്നതിനു മുൻപേ തന്നെ ബഹദൂര്ഷാ ചിത്തോർ കീഴടക്കിയിരുന്നു റാണി കർണാവതി യടക്കം കൊട്ടാരത്തിലെ സ്ത്രീകൾ എല്ലാം ജോഹർ (തീക്കുണ്ഡത്തിലേക്കു ചാടി മരിക്കുന്ന രീതി) അനുഷ്ടിച്ചു. ദുഖിതനായ ഹുമയൂൺ ബഹദൂർഷായെ ചിത്തോറിൽ നിന്നും തുരത്തുകയും കർണാവതിയുടെ മൂത്ത പുത്രനെ ഭരണാധികാരി ആയി വാഴിക്കുകയും ചെയ്തു .
ഇവിടെ 1535 ലാണ് എങ്കിൽ അലക്‌സാണ്ടർ ,പോറസ് ,റുക്‌സാന രക്ഷാബന്ധൻ നടക്കുന്നത് ബിസി യിലാണ് . ഇതിൽ നിന്നും രക്ഷാബന്ധൻ എന്ന അനുഷ്ഠാനം ആയിരകണക്കിന് വര്ഷം മുൻപ് നടന്നിരുന്നു . അല്ലാതെ ഈ അടുത്ത കാലത്തൊന്നും തുടങ്ങിയതല്ല .
ഇതൊക്കെ കൊണ്ട് തന്നെയാണ് രക്ഷാബന്ധൻ എന്ന് പറയുന്നത് കാലത്തിനും മതത്തിനും ജാതിക്കും വംശത്തിനും രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും മേലെയാണ് .
അതിനും പുറമെ ഇന്ന് നമ്മൾ ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ ക്കു നേരെ വിപരീതമായ രീതിയാണ് .വാലന്റൈൻസ് ഡേയ്ക്ക് പുരുഷൻ സ്ത്രീയോട് പൂ കൊടുത്തു തന്റെ പ്രണയം അറിയിക്കുമ്പോൾ ഇതിൽ സ്ത്രീയാണ് മുന്നോട്ടു വരുന്നത് അവർക്കാണ് സ്വാതന്ത്ര്യം ആരെ അങ്ങളായായി കാണണം എന്നുള്ളത് .
എന്റെ ഒരനുഭവവും ഇവിടെ ഞാൻ കുറിക്കട്ടെ . ഞാൻ ലക്‌നോവിൽ ഉണ്ടായ കാലത്തു ഞാൻ താമസിക്കുന്ന വീടിനു നേരെ മുൻപിൽ നാല് പെൺപിള്ളേർ താമസിച്ചിരുന്നു അതിൽ ഒരു കുട്ടിയെ എന്റെ കൂടെ താമസിക്കുന്ന വ്യക്തിക്ക് വിവാഹം ചെയ്‌താൽ കൊള്ളാം എന്ന ആഗ്രഹവും ഉണ്ടായിരുന്നു . ഈ രക്ഷാബന്ധന് ദിവസം ഞാൻ പുറത്തേക്കു പോയി വന്നപ്പോൾ ദുഃഖിതനായി ഇരിക്കുന്ന കൂട്ടുകാരനെ ആണ് കണ്ടത് ചോദിച്ചപ്പോൾ അവൻ പറഞ്ഞു അവൻ വിവാഹം ചെയ്യാം എന്ന് കരുതിയിരുന്ന കുട്ടി വന്നു രക്ഷാബന്ധൻ കെട്ടി എന്ന് . ആ കുട്ടിക്ക് അറിയാം ജീവിത കാലം മുഴുവൻ ഇയാൾ സംരക്ഷിക്കില്ല എന്ന് . എന്നാൽ ആ കുട്ടി പറയാതെ പറയുക ആയിരുന്നു നിന്നെ ഞാൻ എങ്ങനെ കാണുന്നു എന്ന് . ആ ദിവസം തന്നെ ഞാൻ താമസിക്കുന്ന വീട്ടിൽ എല്ലാ വരും ആൺ മക്കളാണ് അവർക്കു അടുത്തുള്ള വീട്ടിലെ മുസ്ലിം പെൺകുട്ടി വന്നു രാഖി കെട്ടുന്നതും ഞങ്ങൾ കണ്ടു . ഇത് കണ്ട എന്റെ സഹോദരൻ മുൻപിലെ വീട്ടിലെ കുട്ടികളോട് പറഞ്ഞു ആരെങ്കിലും വന്നു തനിക്കൊരു രാഖി കെട്ടൂ എന്ന് . എന്നാൽ അവർ അത് ഗൗനിച്ചതു പോലുമില്ല .
ഇത്രമഹത്തായ ഒരു അനുഷ്ഠാനത്തെ വക്രീകരിച്ചു സ്വന്തം താൽപര്യങ്ങൾക്കു അനുസരിച്ചു ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെ ദുഃഖം തോന്നാറുണ്ട് .
അതുകൊണ്ടു എല്ലാവരോടും എനിക്ക് പറയാനുള്ളത് ദയവുചെയ്ത് ഇതൊക്കെ അനുഷ്ഠിക്കുമ്പോൾ ഒന്ന് ചിന്തിച്ചു ചെയ്യുക ഞാൻ ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ എന്ന് .
രക്ഷാബന്ധനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സഹോദരനും സഹോദരിയും കാലത്തു എഴുന്നേറ്റു കുളിച്ചു പുതിയ വസ്ത്രങ്ങൾ ധരിച്ചു സൂര്യ ഭഗവാനെ നമസ്കരിച്ചതിനുശേഷം കുടുംബ അമ്പലത്തിലോ അല്ലെങ്കിൽ ഏതെങ്കിലും അമ്പലത്തിലോ പോയി പൂജയും അർച്ചനയും ചെയ്യുക
2 അതിനുശേഷം സഹോദരി സഹോദരന്മാർ പരസ്പരം മധുരം കഴിച്ചതിനു ശേഷം മുഹൂർത്തത്തിൽ രാഖി കെട്ടാൻ തയ്യാറായി നിൽക്കുക.
3. നല്ല വൃത്തിയുള്ള വെള്ളി,പിച്ചള അല്ലെങ്കിൽ ചെമ്പു പാത്രം എടുക്കുക.അതിൽ ഒരുനല്ല തുണി വിരിക്കുക
4.അതിൽ ഒരു പാത്രം വെള്ളം ,നാളികേരം, ചന്ദനം ,തൈര്, മധുരം, സമ്മാനം മുതലായ വയോടൊപ്പം രക്ഷാസൂത്രവും വയ്ക്കുക
5 രക്ഷാബന്ധൻ കെട്ടുന്ന ചരട് മൂന്നു ചരട് കൂടിയതായിരിക്കണം .അത് ചുവപ്പു ,മഞ്ഞ,വെള്ള കളറുകളിൽ ഉള്ളതാവണം .ചുവപ്പും മഞ്ഞയും നിർബന്ധമായും വേണം
6.സഹോദരനെ ആരതി ഉഴിയുന്നതിനായി പാത്രത്തിൽ നെയ്യിൽ കത്തുന്ന ഒരു വിളക്കും രക്ഷ സൂത്രവും ആദ്യം ഭഗവാന് സമർപ്പിക്കുക
7.സഹോദരന് മുൻപ് തന്റെ ഇഷ്ട ദൈവത്തിന്റെ സന്നിധിയിൽ അർപ്പിക്കുക
8. നാഗദേവതക്കും ശിവന്റെയും പേരിലുള്ള രാഖി മറക്കരുത്.
9. അതിനു ശേഷം നല്ല മുഹൂർത്തം നോക്കി സഹോദരനെ കിഴക്കോട്ടോ വടക്കോട്ടോ തിരിച്ചു ഇരുത്തുക
10 അതിനു ശേഷം സഹോദരന്റെ നെറ്റിയിൽ തിലകം അണിയിച്ചു രാഖി കെട്ടുക
11 രക്ഷാബന്ധൻ കെട്ടിയതിനു ശേഷം ആരതി ഉഴിയുക ഇത് നല്ല ആത്മ സമർപ്പണത്തോടെ വേണം ചെയ്യാൻ
12 രാഖി കെട്ടുന്ന സമയത്തു ഈ മന്ത്രം ചെല്ലാൻ മറക്കരുത്
ഓം യെൻ ബന്ദോ ബലിരാജ ,ദാനവേന്ദ്രോ മഹാബലഃ
തേന ത്വം പ്രതി ബന്ധനാമി ,രക്ഷെ മ ചൽ മ ചൽ
13 ശേഷം സഹോദരന് മധുരം കൊടുക്കണം .
14 രക്ഷാബന്ധന്റെ സമയത്തു സഹോദരി സഹോദരന്മാർ തല കുമ്പിട്ടു നിൽക്കണം
15 .അതിനു ശേഷം അച്ഛനമ്മമാരു ടെയും മൂത്തവരുടെയും ആശിർവാദം വാങ്ങണം
https://hindi.webdunia.com/raksha-bandhan-special/raksha-bandhan-muhurat-mantra-and-vidhi-119080200061_1.html
രക്ഷാബന്ധൻ കുറിച്ച് ഒരു നല്ല പാട്ടു കേൾക്കൂ
https://www.youtube.com/watch?v=aS1XVMsgnOA

No comments:
Post a Comment