ഞാൻ ഇന്നലെ കണ്ട ഒരു വാർത്ത ഇതായിരുന്നു ഇന്ത്യക്കു ഒരു സർവ്വസൈന്യാധിപൻ വരുന്നു .ഒരു സാധാരണ കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലായിട്ടുള്ളത് ഇന്ത്യക്കു ഇപ്പോൾ തന്നെ ഒരു മേലധികാരി ഉണ്ട് . അത് നമ്മുടെ രാഷ്ട്രപതിയാണ് ''The president is the Supreme Commander of the Indian Armed Forces. The president can declare war or conclude peace, on the advice of the Union Council of Ministers headed by the prime minister. All important treaties and contracts are made in the President's name..'' രാഷ്ട്രപതിയാകട്ടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് മന്ത്രിസഭയുടെ അനുമതിയോടെയാണ് . അപ്പൊ പിന്നെ എന്തിനാണ് വേറെ ഒരു സർവ സൈന്യാധിപൻ.
ഒരു യുദ്ധം ഉണ്ടാകുമ്പോൾ ഏകോപനത്തിനാണ് ഈ തസ്തിക എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് കാരണം ഇന്ന് വരെ ഉണ്ടായ യുദ്ധങ്ങളിൽ ഒന്നും ഏകോപനമില്ലാത്തതു കൊണ്ട് ഇന്ത്യ തോറ്റ ചരിത്രം ഉണ്ടായിട്ടില്ല . ഇനി പരസ്പരം ഒരു മത്സര ബുദ്ധി ഉണ്ട് എന്നാണെങ്കിൽ തന്നെ അത് ഈ തസ്തിക ഉണ്ടാക്കിയത് കൊണ്ട് മാറാൻ പോകുന്നില്ല . എല്ലാത്തിനും ഉപരിയായി ഈ യുദ്ധം യുദ്ധം എന്നുള്ള ചിന്ത മാത്രം കൊണ്ട് നടക്കുന്നത് ഒരു ശരിയായ രീതിയാണെന്നു തോന്നുന്നില്ല . യുദ്ധം ഒരു സമാധാനം ഉണ്ടാക്കാനും സാധിക്കില്ല . ഇനി നമ്മുടെ രാജ്യ സുരക്ഷയാണ് പ്രശനം എങ്കിൽ ഇന്റലിജൻസ് ശക്തമാക്കുക മാത്രമല്ല ജനങ്ങളെ വിശ്വാസത്തിൽ എടുക്കുകയും ഒരു വിഭാഗം പറയുന്നത് മാത്രം വിശ്വാസത്തിൽ എടുക്കുക എന്നുള്ള സ്ഥിതിയും വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുന്ന നടപടികളും നിറുത്തണം .
ആരായിരിക്കും ആ തസ്തികയിൽ വരിക നമ്മുടെ മൂന്നു സൈന്യങ്ങളിൽ നിന്നും സീനിയർ ആയ ആൾ . ഇനി മത്സരബുദ്ധി പരസ്പരം ഉണ്ടെങ്കിൽ ആർമിയിൽ നിന്നും വരുന്ന ആളെ മറ്റു വിഭാഗങ്ങളും വ്യോമസേനയിൽ നിന്നോ നേവിയിൽ നിന്നും വരുന്നവരെ മറ്റു രണ്ടു വിഭാഗങ്ങളും അംഗീകരിക്കുമോ?
ഇങ്ങനെ ഭരിക്കുന്ന പാകിസ്താന്റെ അവസ്ഥ നമുക്ക് അറിയാം അവിടെ ജനാധിപത്യം ഉണ്ട് എന്ന് പറയാനേ സാധിക്കൂ .അവിടെ കാര്യങ്ങളുടെ നിയന്ത്രണം പട്ടാളത്തിന്റെ കൈയ്യിൽ ആണ് എന്ന്എല്ലാവര്ക്കും അറിയാവുന്നതാണ് . അതുപോലെ തന്നെ ഇന്ത്യയിലും ആകില്ല എന്ന് നമ്മൾക്ക് പറയാൻ സാധിക്കുമോ അത് ഇന്ത്യക്കു ഗുണം ചെയ്യുമോ നമ്മൾ ചിന്തിക്കേണ്ട വിഷയമാണ്.
No comments:
Post a Comment