ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ആൾ ദൈവങ്ങൾക്കും മത മേലധ്യക്ഷന്മാർക്കും ഈശ്വരനിൽ ശരിക്കും വിശ്വാസമുണ്ടോ . ഇങ്ങനെ ചിന്തിച്ചു എന്ന് ഞാൻ പറയുമ്പോൾ വിശ്വാസികൾക്ക് എതിരാണ് എന്ന് ധരിക്കരുത് .
മേൽ പറഞ്ഞ വ്യക്തികൾ നടത്തുന്ന ഏതു കാര്യമാണ് ഫ്രീയായുള്ളത് .ഒന്നും ഇവർ ഫ്രീ തരില്ല . അങ്ങനെ പറയുമ്പോഴും വിശ്വാസികൾ പറയും ഓണത്തിന് ഞങ്ങൾക്ക് അരി തന്നല്ലോ പ്രളയ ദുരിതാശ്വസമായി എന്തൊക്കെ തന്നു .ഞാൻ ചോദിക്കട്ടെ ഇതിൽ എന്ത് പങ്കാണ് ഇവർക്കുള്ളത് .ഇതിൽ പലരും ഭയങ്കരമായ അത്ഭുതങ്ങളും പ്രവചനങ്ങളും നടത്തുന്നവരാണ് . ഇവരിലാർക്കും ഏതെങ്കിലും പ്രകൃതി ക്ഷോഭങ്ങളെ പ്രവചിക്കാൻ സാധിക്കുന്നുണ്ടോ? ഇനി ഇതിൽ പെട്ടവർക്ക് മറ്റുള്ളവരിൽ നിന്നും വാങ്ങാതെ സ്വന്തമായി എന്തെങ്കിലും അത്ഭുതങ്ങൾ ചെയ്തു സഹായിക്കാറുണ്ടോ?
ഇനി ചിലർ പറയും ഞങ്ങൾ പ്രവചിച്ചിരുന്നു എന്ന് .അവർക്കു ഇത്ര ഉറപ്പുണ്ടായിരുന്നു എങ്കിൽ അവരുടെ ഭക്തരെ എങ്കിലും അതിൽ നിന്നും രക്ഷിക്കാൻ സാധിക്കേണ്ടതല്ലേ ? മറ്റുള്ളവരുടെ വിയർപ്പിൽ നിന്നുമുള്ള സമ്പാദ്യം എന്റേതാണെന്നും ദൈവം തന്നതാണെന്നും പറഞ്ഞു കൊടുക്കാൻ ഒരു നാണവുമില്ല ഇവർക്കാർക്കും.
ഇവന്മാർ എല്ലാവരും ഒന്നാകെ ചെയ്യുന്ന ഒരു കാര്യമുണ്ട് . സേവനം എന്ന വ്യാജേന നടത്തുന്ന ബിസിനസ് . ഒന്ന് ആരോഗ്യ രംഗത്ത് , രണ്ടു വിദ്യാഭ്യാസ രംഗത്ത് . ഇത്തരക്കാർ നടത്തുന്ന പ്രഭാഷണങ്ങളിൽ പൊതുവായി പറയുന്ന ഒരു കാര്യമുണ്ട് അവരവരുടെ വിശ്വാസികളിൽ ആരെങ്കിലും സാമ്പത്തികമായി നന്നായാൽ അത് ഈശ്വരന്റെ മഹത്വമാണെന്നു . എന്നിട്ടു ഇവർക്ക് എന്തെ ഈശ്വരന്റെ കൃപ ഇല്ലാത്തതു . അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇവർ നടത്തുന്ന സ്ഥാപനങ്ങളിൽ ജനങ്ങളിൽ നിന്നും ഇത്രയും തുക ഫീസായും മറ്റും വാങ്ങേണ്ടതുണ്ടോ ? ഈശ്വരനിൽ അല്പമെങ്കിലും വിശ്വാസമുണ്ട് എങ്കിൽ ഒരുതൊട്ടി വക്കുക അതിൽ താല്പര്യമുള്ളവർ പറ്റാവുന്ന രീതിയിൽ പണം നിക്ഷേപിക്കുക ഈശ്വരന് ഈ സ്ഥാപനങ്ങൾ തുടരണം എന്ന് ആഗ്രഹിക്കുന്ന കാലത്തോളം അതിൽ ആ സ്ഥാപനം നടത്താനുള്ള പണം വരും എന്നുള്ള ചെറിയ വിശ്വസം പോലും ഇല്ല ഇവർക്കാർക്കും . അല്ലെങ്കിൽ അവർക്കു ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഈ പറഞ്ഞ രീതിയിൽ നടത്താനുള്ള ധൈര്യം ഉണ്ടോ? ആ ധൈര്യം എന്നുള്ളത് ഈശ്വരനിൽ ഉള്ള വിശ്വാസമാണ് . . അത് ഇത്തിരി പോലും ഇവർക്ക് ഇല്ലാ എന്നുള്ളതാണ് വസ്തുത .ഇത് എന്റെ കാഴ്ചപ്പാടിൽ പറയുന്നതാണ് . പലർക്കും ഇത് ഉൾകൊള്ളാൻ സാധിച്ചു എന്ന് വരില്ല . അവർ സദയം ക്ഷമിക്കുക

No comments:
Post a Comment