Tuesday, October 1, 2013

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ വെനിസ്വേല പുറത്താക്കി

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ വെനിസ്വേല പുറത്താക്കി 



കാരക്കസ്: അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണ സംവിധാനം തകർക്കാൻ ശ്രമിച്ചതിന്റെ പേരിൽ മൂന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനാണ് പ്രസിഡന്റ്  നിക്കോളാസ് മഡുറോ ആവശ്യപ്പെട്ടിരിക്കുന്നത്.

ബദ്ധശത്രുതയിലുള്ള അമേരിക്കയും വെനിസ്വേലയും സ്ഥാനപതിമാരില്ലാതെയാണ് നയതന്ത്രബന്ധം തുടരുന്നത്. സമാധാനം കാംക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മഡുറോ ആരോപിച്ചു.  തകര്‍ക്കാന്‍ ശ്രമിച്ചതിന്റെയും ഉല്‍പാദനം കുറയ്ക്കുന്നതിനായി വിവിധ കമ്പനികള്‍ക്ക് കോഴ നല്‍കിയതിന്റെയും തെളിവ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മഡുറോ അറിയിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം അമേരിക്ക നിഷേധിച്ചു. ഒരു പൊതുചടങ്ങിൽ പ്രഖ്യാപിച്ചുവെന്നല്ലാതെ ഇതുവരെ ആരും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.

No comments: