Wednesday, October 2, 2013

ചടങ്ങിൽ നിലവിളക്ക് കൊളുത്താതെ മുനീർ




തൃശൂർ : എൽ.എസ്.ജി.ഡി എൻജിനിയേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ മന്ത്രി മുനീർ നിലവിളക്ക് കൊളുത്താതെ മാറിനിന്നു. സംഘാടകർ വിളക്ക് കൊളുത്താൻ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു.
ഇന്നലെ രാവിലെ കാസിനോ ഹോട്ടലിലായിരുന്നു പരിപാടി. വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മന്ത്രിയെ അവതാരക ക്ഷണിച്ചു. എന്നാൽ മന്ത്രി നേരെ മൈക്കിനടുത്ത് ചെന്ന് പ്രസംഗം തുടങ്ങി. പ്രസംഗം കഴിഞ്ഞപ്പോൾ വിളക്ക് കൊളുത്താൻ വീണ്ടും അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഒടുവിൽ എൽ.എസ്.ജി.ഡി ചീഫ് എൻജിനിയർ പി.ആർ.സജികുമാറാണ് കൊളുത്തിയത്. എല്ലാവരും വിളക്കിനടുത്തേക്ക് നീങ്ങിയപ്പോൾ ഡയസിൽ ഒറ്റപ്പെട്ട മന്ത്രിക്ക് ഒടുവിൽ അവർക്കൊപ്പം ചെന്നുനിൽക്കേണ്ടി വന്നു.

No comments: