Thursday, October 3, 2013

ആധാർ- ഇന്ത്യൻ ജനതയോട് ചെയ്യുന്ന വെല്ലുവിളി



 എത്ര നാൾ ഈ സർക്കാർ കോടതിക്ക് മുൻപിൽ  നുണതന്നെ പറഞ്ഞു നിലനിക്കും . ഈ പദ്ധതിയിൽ കുഴപ്പങ്ങൾ ഒന്നും ഇല്ല എങ്കിൽ പിന്നെ എന്ത് കൊണ്ട് പാർലിമെന്റ് ഇത് പാസ്സാക്കുന്നില്ല .ഒരു പ്രാവശ്യം കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ കക്ഷികള ചില മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു .പിന്നീട് ഇതുവരെ പാർലിമെന്റിൽ ഇത് അവതരിപ്പിക്കുകയോ പാസ്സാക്കുകയോ ചെയ്തിട്ടില്ല ഇത്ര നിസ്സാരമായ് കാര്യമാണോ ഇന്ത്യയിലെ മൊത്തം പൌരന്മാരുമായി ബന്ടപെട്ടു  കിടക്കുന്ന ഈ പദ്ധതി . 

അതും പോരാഞ്ഞിട്ട്  സർക്കാർ പദ്ധതികള്ക്ക്  ഈ ആധാർ നിർബന്ദം ആക്കിയത് എന്ത് കൊണ്ടാണ് എന്നതിനും വിസധീകരനമില്ല . പാവപെട്ട ജനങ്ങളുടെ പ്രതികരണ ശേഷി ഇല്ലായ്മയെ ചൂഷണം  ചെയ്യുകയാണ് സർക്കാർ.  വൊട്ടർസ്  ഐഡന്റിറ്റി കാർഡ്‌ വരെ ഇന്ത്യ മുഴുവൻ ഇതുവരെ കൊടുത്തിട്ടില്ല . എന്നിട്ടാണ് ഈ പദ്ധതി ഇത്ര ധൃതി പിടിച്ചു ജനങ്ങളുടെ മേൽ അടിചെല്പ്പിക്കുന്നത് . ഇത് തികച്ചും ക്രൂരതയാണ് . 

മുകളിൽ കൊടുത്തിരിക്കുന്ന മുഖപ്രസംഗം വായിക്കുന്നവര്ക്ക് മനസ്സില് ഒരു പ്രതിഷേധവും തോന്നിയില്ല എങ്കിലും അദ്ഭുത പെടേണ്ട കാര്യമില്ല .കാരണം ഇന്ത്യ സ്വാതന്ത്ര്യം നേടി എന്നുള്ളത് ശരി ആണ് എങ്കിലും വ്യക്തികളുടെ മനസ്സില് നിന്നും അടിമത്വ മനോഭാവം പോയിട്ടില്ല എന്നുള്ളത് സത്യമാണ്. 

No comments: