Thursday, September 5, 2013

സൈനികന്റെ മൃതദേഹം ഹിമാലയത്തില്‍ നിന്നും കണ്ടെത്തി


timthumb
1968 ല്‍ ഉണ്ടായ വിമാനപകടത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം 45 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയന്‍ മലനിരകളില്‍ നിന്നും കണ്ടെത്തി. മഞ്ഞുപാളികളില്‍ പുതഞ്ഞ് പട്ടാള യൂണിഫോമും മൃതദേഹത്തില്‍ ജീര്‍ണിക്കാതെ ഉണ്ടായിരുന്നു.
പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നു. അതനുസരിച്ച് കൊല്ലപ്പെട്ടത് ജഗ്മാല്‍ സിങ് എന്ന സൈനികനാണെന്ന് സ്ഥിരീകരിച്ചു.
എഎന്‍ 12 ഐഎഎഫ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 101 സൈനികര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നും 5400 മീറ്റര്‍ അകലെ ധാക്കയിലെ മലനിരകളില്‍ നിന്നുമമാണ് മൃതദേഹം കണ്ടെത്തിയത്.

No comments: