തട്ടിക്കൊണ്ടുപോകൽ ശ്രമം: സലീംരാജിന് പൊലീസ് സഹായം?

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസില്‍ ആരോപണ വിധേയനുമായ സലീം രാജ് പിടികിട്ടാപ്പുള്ളി റീജോക്കൊപ്പം ഇന്നലെ കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് പൊലീസ് സേനയിലെ മുൻ പരിചയം ഉപയോഗപ്പെടുത്തി. ഓച്ചിറ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ എഫ്.ഐ.ആർ സംഘടിപ്പിച്ചാണ് സലീംരാജും ഏഴംഗസംഘവും കോഴിക്കോട്ടേയ്ക്ക് തിരിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ചേവായൂർ പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപായ യുവാവിന്റെ കോഴിക്കോട്ടെ ലൊക്കേഷനും കണ്ടെത്തിയത്. ഇക്കാര്യം ഇന്നലെ ചോദ്യം ചെയ്തതിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
നിലവിൽ 'മാൻമിസിംഗ്' കേസിൽ കേസെടുത്താൽ തട്ടിക്കൊണ്ടുപായ വ്യക്തിയുടെ പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കേസ് സംബന്ധിച്ച വിവരം പൊലീസ് കൈമാറും. എന്നാൽ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം കോഴിക്കോട് ചേവായൂർ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സി.ഐ. പ്രകാശൻ പടന്നയിൽ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പരാതിക്കാരന് ഓച്ചിറ സ്റ്റേഷനിൽ നിന്നും എഫ്.ഐ.ആർ പകർപ്പ് നൽകിയതായി പൊലീസ് പറയുന്നു. എന്നാൽ സംഘം ഈ പകർപ്പുമായി കോഴിക്കോട്ടേയ്ക്ക് തിരിച്ചെങ്കിലും ചേവായൂർ പൊലീസിൽ വിവരം അറിയിക്കാതെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയത്. മുഖ്യമന്ത്രിയുടെ ഗൺമാനായി സേവനം ചെയ്യുന്നതിനിടെ സോളാർകേസിൽ ആരോപണവിധേയനായി സലീംരാജ് സസ്പെൻഷനിലായെങ്കിലും ഇപ്പോഴും സലീം രാജിന് പൊലീസ് സേനയിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സസ്പെൻഷനിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് തിരിച്ചറിയൽ കാർഡ് ഇപ്പോഴും കൈയിൽ സൂക്ഷിക്കുന്നത് പൊലീസ് സേനയിൽ സലീംരാജിനുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്.
ഇന്നലെ കോഴിക്കോട് വേങ്ങേരിക്കടുത്ത് കരിക്കാംകുളത്താണ് സലീംരാജിനെയും ഏഴംഗ സംഘത്തെയും നാട്ടുകാര്‍ നടുറോഡിൽ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. മറ്റൊരു കാറിനെ പിന്തുടര്‍ന്ന് തടഞ്ഞ് നിറുത്തി കാർ ഓടിച്ചിരുന്നയാളെ മർദ്ദിക്കുകയും അയാളിൽ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ് . സംഘത്തിനെതിരെ വധഭീഷണി, തട്ടിക്കൊണ്ടുപോകൽ, പൊതുസ്ഥലത്ത് അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചേർത്താണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഓച്ചിറ സ്വദേശി പ്രസന്നന്റെ പരാതിയിലാണ് കേസെടുത്തതെന്ന് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ പ്രിൻസ് അബ്രഹാം പറഞ്ഞു. ഇന്നോവ കാറിലെത്തിയ സലീം രാജും സംഘവും സ്വിഫ് റ്റ് കാർ തടഞ്ഞ് പ്രസന്നനെ(47) കാറിൽ നിന്ന് പിടിച്ചിറക്കി കൈയേറ്റം ചെയ്യുന്നത് കണ്ട നാട്ടുകാർ ഇടപെടുകയായിരുന്നു. പ്രസന്നനെ മർദ്ദിച്ച ശേഷം അയാളുടെ കാറില്‍ നിന്ന് പണവും സ്വര്‍ണവുമെടുത്ത് സലീം രാജിന്റെ വാഹനത്തിലേക്ക് മാറ്റാൻ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്.

No comments:
Post a Comment