ഒരു ന്യൂജനറേഷന്‍ അമ്മ ഉണ്ടാകുന്ന വിധം
ഫൗസിയ കളപ്പാട്ട്
പ്രസവമുറിയില്‍ ഒരു സ്ത്രീ അനുഭവിച്ച ആധികള്‍ … ആനന്ദം…
ഇന്നാണ് ഡോക്ടർ ഡെയ്റ്റ് പറഞ്ഞിരിക്കുന്നത്.എനിക്ക് പെയിൻ തുടങ്ങുന്നതിന്‍റെ യാതൊരു ലക്ഷണവും ഇല്ല.കാപട്യം നിറഞ്ഞ ഈ ലോകത്തേക്ക് വരാൻ എന്‍റെ കുഞ്ഞിന് മടിയായിരിക്കോ?എന്‍റെ നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ നേഴ്സു വന്ന് പറഞ്ഞു.കുട്ടി ലേബർ റൂമിലേക്ക് വന്നോളൂ. റൂമിലുണ്ടായിരുന്ന എന്‍റെ ബന്ധുജനങ്ങളെയെല്ലാം പേടിയോടെ നോക്കി,ഞാൻ നടന്നു.എന്നോടൊപ്പം നടന്നുവന്ന് അനിലെന്നോട് പറഞ്ഞു*സിസേറിയൻ മതിയെന്ന് പറഞ്ഞോ നീ,ടെൻഷൻ അടിച്ചിരിക്കാൻ വയ്യ*ആളുടെ പേടി കണ്ടപ്പൊ എനിക്ക് ചിരി വന്നു.ലേബർ റൂമിന് മുൻപിൽ എത്തിയപ്പോൾ എന്‍റെ ഡോക്ടർ വന്നു.സിസ്റ്റർ ആന്‍റി എന്നു ഞാൻ വിളിക്കുന്ന കന്യാസ്ത്രീയായ ഒരു കണിശക്കാരി.
സിസ്റ്റർ ആന്‍റി എന്നോട് എന്തൊക്കെയോ പറയുന്നു.ഒന്നും തലയിൽ കയറിയില്ല.ലേബർ റൂമിൽ കയറിയ ഉടനെ ഞാൻ ചുറ്റും നോക്കി.7 കട്ടിലുകൾ.4 ലും ആളുണ്ട്.പ്രസവവേദന കൊണ്ട് പുളയുന്ന മുഖങ്ങൾ..എനിക്കും കിട്ടി ഒരു കട്ടിൽ.. നുറുങ്ങുന്ന വേദന…അമ്മയാകാനുള്ള വെമ്പലിൽ അതും സഹിച്ച് ഞാൻ കിടന്നു. കാത്തിരിപ്പ്….കാത്തിരിപ്പ്…ചുവരിലെ സൂചിക്ക് ഒച്ചിന്‍റെ പോലും വേഗതയില്ല.. പിറക്കാൻ പോകുന്നത് ഒരു മോളായിരിക്കണേ എന്ന് ലോകത്തുള്ള എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ച് ഞാൻ കിടന്നു.
കുറെ കഴിഞ്ഞപ്പോൾ ഡോക്ടർമാരുടെ ഒരു കുട്ടം തന്നെ സിസ്റ്റർ ആന്‍റിയോടൊപ്പം എന്‍റെ ചുറ്റും കൂടി..സിസേറിയൻ വേണ്ടിവരുമെന്ന് എനിക്ക് മനസിലായി..എന്‍റെ മോളെ വേഗം കാണാൻ മനസു തുടി കൊട്ടി..തിയേറ്ററിൽ കയറ്റാനുള്ള ഒരുക്കങ്ങൾ നടക്കുമ്പൊ
മനസിൽ മോൾക്ക് വേണ്ടി തയ്ക്കേണ്ട ഉടുപ്പുകളുടെ പാറ്റേണുകളും കുഞ്ഞി തലയിൽ പൊടിച്ചു നിൽക്കുന്ന മുടിയിഴകളും ഒക്കെ ആയിരുന്നു.
കുറെ കഴിഞ്ഞപ്പോൾ ഡോക്ടർമാരുടെ ഒരു കുട്ടം തന്നെ സിസ്റ്റർ ആന്‍റിയോടൊപ്പം എന്‍റെ ചുറ്റും കൂടി..സിസേറിയൻ വേണ്ടിവരുമെന്ന് എനിക്ക് മനസിലായി..എന്‍റെ മോളെ വേഗം കാണാൻ മനസു തുടി കൊട്ടി..തിയേറ്ററിൽ കയറ്റാനുള്ള ഒരുക്കങ്ങൾ നടക്കുമ്പൊ
മനസിൽ മോൾക്ക് വേണ്ടി തയ്ക്കേണ്ട ഉടുപ്പുകളുടെ പാറ്റേണുകളും കുഞ്ഞി തലയിൽ പൊടിച്ചു നിൽക്കുന്ന മുടിയിഴകളും ഒക്കെ ആയിരുന്നു.
കുഞ്ഞുടുപ്പിട്ട് അവളോടി നടുന്നതും എന്നോടൊപ്പം വളരുന്നതും കളിക്കുന്നതും സ്വപ്നം കണ്ട് വേദന മറന്ന് ഞാൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്ന സ്ട്രക്ചറിലേക്ക് ചാഞ്ഞു.*ഇന്ന് ഇവിടെ ജനിച്ചവരെല്ലാം ആൺകുഞ്ഞുങ്ങളാ..മോൾക്കും മോനാവട്ടെ* എന്‍റെ മനസു കാണാതെ ഒരു നേഴ്സിന്റെ ക്രൂരമായ ആശംസ…ഈശ്വരാ…ഇവർക്ക് കരിനാക്കാണോ?അങ്ങിനെ അരുതാത്തതൊന്നും സംഭവിക്കരുതേ…ഞാൻ കണ്ണുകളടച്ച് കിടന്നു. പോകുന്ന വഴിയിൽ ബന്ധുക്കൾ എല്ലാവരും നിറകണ്ണുകളോടെ കൈയ്യിലും തലയിലും ഒക്കെ തൊടുന്നു..സിസ്റ്റർ ആന്‍റി അവരോട് പ്രാർത്ഥിക്കാൻ പറയുന്നു ഇതെന്താ ഞാൻ മരിക്കാൻ പോവാണോ? തീയേറ്ററിന്‍റെ വാതിലുകൾ തുറക്കപ്പെട്ടു.എസിയുടെ തണുപ്പ് ആയിരം സൂചിമുനകളായി എന്‍റെ ശരീരത്തിലേക്ക് തുളഞ്ഞുകയറി.വയറുകളും ഇൻജക്ഷൻ സൂചികളും എന്‍റെ ശരീരത്തിലേക്ക് കയറി.
മോളുറങ്ങിക്കോ…എഴുന്നേൽക്കുമ്പൊ വാവയെ കാണാം.അവരെന്‍റെ വീർത്ത വയറിൽ കുരിശു വരച്ച് പ്രാർത്ഥിച്ചു.സിസ്റ്റർ ആന്‍റിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ എന്‍റെ കൈയ്യിൽ വീണു.എന്തിനാണ് ആന്‍റി കരയുന്നത് എന്ന് ചിന്തിക്കാൻ കഴിയും മുൻപേ ഞാൻ മയങ്ങിപോയി.. എന്‍റെ കുഞ്ഞും ഞാനും മരണത്തിന്‍റെ പടിവാതിലിൽ നിന്ന് തിരിച്ചെത്തിയതാണെന്ന് ഉണർന്നപ്പോഴാണ് ഞാൻ അറിഞ്ഞത്..മയക്കത്തിൽ നിന്ന് ഉണർന്നപ്പൊ ഞാൻ എന്‍റെ മോളെവിടെ എന്ന് സിസ്റ്റർ ആന്‍റിയോട് ചോദിച്ചു..നിനക്കെങ്ങിനെ അറിയാം മോളാണെന്ന്…ഈശ്വരനെന്നെ ചതിക്കില്ല.കുഴഞ്ഞ ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു.സിസ്റ്ററാന്‍റി മറുപടി ഒന്നും പറയാതെ എനിക്കൊരു ഉമ്മയും തന്ന് പോയി..മോളല്ലേ?ടെൻഷൻ ആയി..
കുറച്ചുകഴിഞ്ഞപ്പൊ അനിലിന്‍റെ അമ്മ കുഞ്ഞുമായി വന്നു…മോളാട്ടോ..നീ വിഷമിക്കണ്ട…എന്തായാലും കുഴപ്പമൊന്നുമില്ലാതെ രണ്ടാളെയും കിട്ടിയല്ലോ…ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ തൊട്ടു.. എന്‍റെ മനസിൽ മയിലുകൾ ന്യത്തം വെച്ചു തുടങ്ങി.മയിൽപീലി നിറങ്ങളുള്ള ഉടുപ്പുകളൊക്കെ മാറി മാറി ഇട്ട് പിച്ചവെച്ച് നടന്ന് വളർന്ന് വരുന്ന എന്റെ മോളെ സ്വപ്നം കണ്ട് ഞാൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. പെണ്ണിന് വില കൊടുക്കേണ്ടത് പെണ്ണുങ്ങൾ തന്നെയാണ്..അപ്പോഴേ നമ്മുടെ അച്ഛനും സഹോദരനും ഭർത്താവിനും ഉൾപ്പെടെയുള്ള ആൺപ്രജകൾക്ക് നമ്മളോട് ബഹുമാനം തോന്നൂ..അഭിമാനം തോന്നൂ… ഞാൻ ആഗ്രഹിച്ച രീതിയിലൊക്കെ അണിയിച്ചൊരുക്കി കൊണ്ടു നടന്നിട്ടുണ്ട് എന്‍റെ മോളെ..എന്നെ പോലെ തൊട്ടാവാടിയാകാതെ,ആരെങ്കിലും ഒന്ന് ചൊടിപിച്ചാൽ കരയാത്ത,ധൈര്യമുള്ളൊരു കുട്ടിയാണവൾ..പൂവാലന്മാരുടെ കണ്ണുകളെ എന്നേക്കാൾ മുൻപ് തിരിച്ചറിയുന്നു.തെറ്റുകൾക്ക് നേരെ *നോ*പറയാൻ അവൾക്ക് അറിയാം.എനിക്കിന്നും കഴിയാത്ത കാര്യം അവളെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ ഇന്നെനിക്ക് അഭിമാനം ഉണ്ട്.ഞാനും ഇനി അങ്ങിനെ പറയാൻ പഠിക്കണം.ന്യൂ ജെനറേഷൻ കുട്ടിയുടെ അമ്മയും ന്യൂ ജെനറേഷൻ ആകണ്ടേ?…
No comments:
Post a Comment