Thursday, September 5, 2013

സബ്സിഡിക്ക് നികുതി: സർക്കാരിനു ലാഭം 122 കോടി

സബ്സിഡിക്ക് നികുതി: സർക്കാരിനു ലാഭം 122 കോടി 
Posted on: Thursday, 05 September 2013 


കൊച്ചി: പാചക വാതകത്തിനുള്ള സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന പദ്ധതി ജനുവരിയിൽ കേരളമൊട്ടാകെ വ്യാപിപ്പിക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് സംസ്ഥാന ഖജനാവിലേക്ക് ഒരു വർഷം അനധികൃതമായി ഊറ്റിയെടുക്കുന്നത് 122 കോടി രൂപ.
ഒരു സിലിണ്ടറിന് സബ്സിഡി ഒഴികെയുള്ള തുകയായ 444 രൂപയ്​ക്ക് അഞ്ചു ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) ഈടാക്കിയാൽ ഏതാണ്ട് 22.20 രൂപ നൽകിയാൽ മതി. അതിനുപകരം സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ അടിസ്ഥാനവിലയായ 873.81 രൂപയ്​ക്ക് വാറ്റ് ചുമത്തി ഉപഭോക്താവിൽ നിന്ന് 43.69 രൂപ ഈടാക്കുന്നു. ഇതുൾപ്പെടയുള്ള വിലയായ 917.50 ആണ് ഉപഭോക്താവ് നൽകേണ്ടത്.

പ്രതിവർഷം ശരാശരി ഏഴ് സിലിണ്ടറുകൾ വാങ്ങുന്നതായി കണക്കാക്കിയാൽ സബ്സിഡിക്ക് അധിക നികുതിയായി ഒരു ഉപഭോക്താവ് 161 രൂപയാണ് നൽകേണ്ടത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കുകളനുസരിച്ച് കേരളത്തിൽ മൊത്തം 76 ലക്ഷം പാചക വാതക കണക്‌ഷനുകളുണ്ട്. അതായത് വർഷത്തിൽ സർക്കാരിന് അധികമായി കിട്ടുന്നത് 122 കോടി രൂപ. ലോകത്ത് ഒരിടത്തും സബ്സിഡിക്ക് നികുതി ഈടാക്കുന്ന പതിവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പാചക വാതകത്തിന് കേന്ദ്ര സർക്കാരിന്റെ സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുമ്പോൾ അഞ്ചു ശതമാനം വാറ്റാണ് സംസ്ഥാന വില്‌പന നികുതി വകുപ്പ് ഈടാക്കുന്നതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്​തിരുന്നു. സബ്‌സിഡിക്ക് വാറ്റ് ഏർപ്പെടുത്തിയതോടെ പത്തനംതിട്ട, വയനാട് ജില്ലകളിലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇതുവഴി സിലിണ്ടറൊന്നിന് 23 രൂപയിലേറെ അധിക ബാദ്ധ്യതയാണുള്ളത്.

പരാതികൾ പെരുകുന്നു
സബ്സിഡി ലഭിക്കുന്നതിനായി ഗ്യാസ് ഏജൻസി വഴി നൽകിയ അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ആധാർ കാർഡ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നടപടികൾ പത്തനംതിട്ട, വയനാട് ജില്ലകളിൽ പൂർണ്ണമായും ഫലപ്രദമായിട്ടില്ല. ആധാർ കാർഡ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവരിൽ പലർക്കും സബ്സിഡി കിട്ടുന്നെല്ലന്നതാണ് ഏറെ വിചിത്രം. ഇതുസംബന്ധിച്ച പരാതികൾ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വഴി പെയ്മെന്റ് കോർപ്പറേഷന് കൈമാറുന്നുവെന്നാണ് പറയുന്നതെങ്കിലും ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്ന് പണം ചോരുന്നതിന് പരിഹാരമെന്തെന്ന ചോദ്യത്തിന് ഇനിയും മറുപടിയില്ല. പത്തനംതിട്ടയിൽ ആരംഭിച്ച പരാതി പരിഹാരസെല്ലിൽ ഇതുവരെ ഇരുനൂറോളം പരാതികൾ ലഭിച്ചു.

പുനഃപരിശോധിക്കണമെന്ന് തോമസ് ഐസക്
പാചക വാതകത്തിന്റെ സബ്സിഡിക്ക് ഉപഭോക്താക്കളിൽ നിന്ന് മൂല്യവർദ്ധിത നികുതി ഈടാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് ആവശ്യപ്പെട്ടു.

പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: പാ​ചക വാ​ത​ക​ത്തി​ന് ല​ഭി​ക്കു​ന്ന സ​ബ്സി​ഡി​ക്കും വാ​റ്റ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി അ​റി​യി​ച്ചു. പു​തിയ നി​കു​തി​യൊ​ന്നും സ​ര്‍​ക്കാ​ര്‍ ഈ​ടാ​ക്കു​ന്നി​ല്ല. വി​ല​യും സ​ബ്സി​ഡി​യും ര​ണ്ടാ​യി മാ​റി​യ​പ്പോ​ള്‍ ഉ​ണ്ടായ പ്ര​ശ്​ന​മാ​യി​രി​ക്കാ​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​ധിക ബാദ്​ധ്യത സൃ​ഷ്ടി​ക്കു​ന്ന​ തീ​രു​മാ​നം പ​രി​ശോ​ധി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

No comments: