Saturday, August 31, 2013

ധീര ജവാന്മാരുടെ മൃതദേഹം എത്തി

ലിജുവിന്റെയും വിഷ്ണുവിന്റേയും മൃതദേഹങ്ങൾ തിരുവനന്തപുരത്തെത്തിച്ചു 
Posted on: Saturday, 31 August 2013

തിരുവനന്തപുരം: മുംബയിൽ നാവികസേനയുടെ അന്തർവാഹിനിയിലുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ച ലിജുവിന്റേയും വിഷ്ണുവിന്റേയും മൃതദേഹങ്ങൾ ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.രാവിലെ എട്ടരയോടെ മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. വിഷ്ണുവിന്റെ മൃതദേഹം ജന്മനാടായ ഹരിപ്പാടേയ്ക്ക് കൊണ്ടുപോയി. ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിലാകും മൃതദേഹം സംസ്കരിക്കുക.ലിജുവിന്റെ മൃതദേഹം നിരവധി വാഹനങ്ങളുടെ അടമ്പടിയോടെ വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായി ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോയി. വെള്ളറട വാഴിച്ചൽ എൽ.വി. ഹൗസിൽ ലോറൻസ്-വിമല ദമ്പതികളുടെ മകനാണ് ലിജു.വാവോട് സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വാഴിച്ചൽ ലിറ്റിൽ ഫ്ളവർ ചർച്ചിൽ സംസ്കാരചടങ്ങുകൾ നടക്കും. തുടർന്ന് ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.ഇക്കഴിഞ്ഞ 13ന് രാത്രിയാണ് നാവികസേനയു‌ടെ ആയുധസജ്ജമായ മുങ്ങികപ്പൽ ഐ.എൻ.എസ് സിന്ധു രക്ഷക് തീപിടിച്ച് കടലിൽ മുങ്ങിത്താഴ്ന്നത്. നീണ്ട തെരച്ചിലൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

No comments: