ഷിഫാനയുടെ ധീരതക്ക് നാടിന്‍െറ ആദരം
Published on Sun, 08/18/2013 - 10:39 ( 5 days 4 hours ago)
കൊടുങ്ങല്ലൂര്‍: നിറഞ്ഞുകവിഞ്ഞ തോട്ടിലൂടെ ഒഴുകിപ്പോയ പിഞ്ചുബാലനെ രക്ഷിച്ച ഒമ്പതുകാരി ഷിഫാനയുടെ ധീരതക്ക് ഗ്രാമത്തിന്‍െറയും വിദ്യാലയത്തിന്‍െറയും ആദരം. രണ്ടുവയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഷിഫാനയായിരുന്നു ആമണ്ടൂര്‍ ജി.എല്‍.പി സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലെ താരവും. ആമണ്ടൂര്‍ ചേനക്കാപ്പറമ്പില്‍ അബ്ദുല്ലക്കുട്ടി- ഷീബ ദമ്പതികളുടെ മകളായ ഷിഫാന നാലാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.
പ്രദേശത്തെ പെരുന്തോട് നിറഞ്ഞൊഴുകിയ വേളയിലായിരുന്നു ഷിഫാനയുടെ സ്വയംമറഞ്ഞ സാഹസിക ദൗത്യം. പെരുന്തോട്ടില്‍ വീണ് ഒഴുകിപ്പോയ രണ്ടുവയസ്സുകാരനെ ബുദ്ധിപൂര്‍വം പിന്തുടര്‍ന്ന് ആഴമില്ലാത്ത ഭാഗത്ത് ഇറങ്ങി പിടിച്ചുകയറ്റുകയാണ് ഷിഫാന ചെയ്തത്.
സ്കൂള്‍ പി.ടി.എ, ദൃശ്യകലാകേന്ദ്രം, നന്മ പുരുഷ സംഘം എന്നിവ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു അനുമോദന ചടങ്ങ്. എസ്.എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി.എ. സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എ. ഹൈദ്രോസ് ഉപഹാരം നല്‍കി.
No comments:
Post a Comment