Friday, August 23, 2013

പൊതുസഭയില്‍ സംസാരിക്കാന്‍ ബ്രിട്ടീഷ് എം.പി ബാരി ഗാര്‍ഡിനര്‍, നരേന്ദ്ര മോഡിയെ ക്ഷണിച്ചതിന്‍െറ അര്‍ഥം എന്താണ്? തേച്ചുമാച്ചുകളഞ്ഞാലും കൊളോണിയല്‍ പുള്ളിപ്പുലിയുടെ പുള്ളികള്‍ മാഞ്ഞുപോകില്ല എന്നാണോ? ‘ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തെ ആധാരമാക്കിയാണത്രെ മോഡി സംസാരിക്കേണ്ടത്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളുമായി മൊത്തം ഉള്ളതിനേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷ് നിക്ഷേപമുള്ള സംസ്ഥാനമാണത്രെ ഗുജറാത്ത്. അതുകൊണ്ടാണത്രെ പ്രസ്തുത സംസ്ഥാനത്തിന്‍െറ മുഖ്യന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ക്ഷണിക്കപ്പെട്ടത്. നാം മുന്‍കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടരീതിയിലേക്ക് മടങ്ങുകയാണോ?


രക്തക്കറ മായുംമുമ്പേ അംഗീകാര മുദ്ര

രക്തക്കറ മായുംമുമ്പേ അംഗീകാര മുദ്ര
പൊതുസഭയില്‍ സംസാരിക്കാന്‍ ബ്രിട്ടീഷ് എം.പി ബാരി ഗാര്‍ഡിനര്‍, നരേന്ദ്ര മോഡിയെ ക്ഷണിച്ചതിന്‍െറ അര്‍ഥം എന്താണ്? തേച്ചുമാച്ചുകളഞ്ഞാലും കൊളോണിയല്‍ പുള്ളിപ്പുലിയുടെ പുള്ളികള്‍ മാഞ്ഞുപോകില്ല എന്നാണോ? ‘ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തെ ആധാരമാക്കിയാണത്രെ മോഡി സംസാരിക്കേണ്ടത്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളുമായി മൊത്തം ഉള്ളതിനേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷ് നിക്ഷേപമുള്ള സംസ്ഥാനമാണത്രെ ഗുജറാത്ത്. അതുകൊണ്ടാണത്രെ പ്രസ്തുത സംസ്ഥാനത്തിന്‍െറ മുഖ്യന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ക്ഷണിക്കപ്പെട്ടത്. നാം മുന്‍കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടരീതിയിലേക്ക് മടങ്ങുകയാണോ? പണത്തിന്‍െറ കണക്കുകള്‍ മാത്രമാണോ ബ്രിട്ടീഷ് എം.പി മുഖവിലക്കെടുക്കുന്നത്. വര്‍ഗീയ വിദ്വേഷത്താല്‍ ഗുജറാത്തില്‍ ജീവന്‍ ഹോമിക്കപ്പെട്ട മുസ്ലിംകളുടെ കണക്കുകള്‍ അങ്ങോര്‍ പരിശോധിക്കുന്നില്ളേ? കുരുതിനിലങ്ങളിലെ ചോരപ്പാടുകള്‍ മായുംമുമ്പ് കിടപ്പാടം നഷ്ടപ്പെട്ട് ആട്ടിയോടിക്കപ്പെട്ട് പലായനം ചെയ്തവര്‍ പുനരധിവസിക്കപ്പെടാതെ ദുരിതം പേറുമ്പോള്‍ വികസനത്തിന്‍െറയും ബിസിനസിന്‍െറയും കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഫാഷിസ്റ്റ് രീതികളോട് കൈകോര്‍ക്കാന്‍ ബ്രിട്ടന് എങ്ങനെ സാധിക്കുന്നു?
മോഡിയെ ആയിരുന്നില്ല ഗാര്‍ഡിനര്‍ ബ്രിട്ടനിലേക്ക് ക്ഷണിക്കേണ്ടിയിരുന്നത്. പകരം ക്രൂരമായ മതവിദ്വേഷത്തിന്‍െറ ഇരകളെയായിരുന്നു അദ്ദേഹം ക്ഷണിക്കേണ്ടിയിരുന്നത്. അല്ളെങ്കില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ. ഈ ഇരകളുമായി സംസാരിക്കാന്‍ ഗാര്‍ഡിനര്‍ സമയം കണ്ടെത്തേണ്ടതായിരുന്നു.
ഗുജറാത്തുമായി ഗൗരവപൂര്‍വം ബന്ധം സാധ്യമാക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്റത്ത് ജഹാന്‍െറ അഭിഭാഷക വൃന്ദ ഗ്രോവറുമായി സംസാരിക്കട്ടെ. വ്യാജ ഏറ്റുമുട്ടലില്‍ മരണം വരിച്ച ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ ജാഫരിയുമായും അങ്ങോര്‍ക്ക് സംസാരിക്കാം. തന്‍െറ ഭര്‍ത്താവിനെ മോഡി സര്‍ക്കാര്‍ അഹ്മദാബാദില്‍വെച്ച് വധിച്ചത് ഏതുവിധമെന്ന് സകിയ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിശദീകരിക്കട്ടെ. ന്യൂദല്‍ഹിക്കാരിയായ വൃന്ദ ഗ്രോവറുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കാം:
‘ഇശ്റത്ത് ജഹാന്‍െറ ഉമ്മയുടെ വക്കീലാണിപ്പോള്‍ ഞാന്‍. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സുപ്രീംകോടതി പരിഗണിക്കുകയും രാഷ്ട്രീയക്കാരും പൊലീസും പുലര്‍ത്തുന്ന അവിഹിത ബന്ധം പരസ്യമാകുകയും ചെയ്തതിന് തൊട്ടുപിറകേയാണ് ഞാന്‍ ഇശ്റത്തിന്‍െറ കേസ് ഏറ്റെടുത്തത്. കേസിന് ഇശ്റത്തിന്‍െറ കുടുംബം എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. ഇശ്റത്തിന്‍െറ നിരപരാധിത്വം, മകളുടെ ഭീകരമുദ്ര മാറിക്കിട്ടണമെന്ന ആ കുടുംബത്തിന്‍െറ നിശ്ചയദാര്‍ഢ്യം എന്നിവയാണ് കേസ് ഏറ്റെടുക്കാന്‍ എനിക്ക് പ്രേരണയരുളിയത്. കളങ്കം മായ്ച്ച് അന്തസ്സ് തിരിച്ചുപിടിക്കാന്‍ ആ കുടുംബം ആഗ്രഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ പൊലീസ് അതിക്രമങ്ങള്‍ക്കിരയാവുന്നവരുടെ പ്രശ്നങ്ങളില്‍ ഞാന്‍ നേരത്തേതന്നെ ഇടപെടാന്‍ തുടങ്ങിയിരുന്നു. കേസ് പഠിച്ചപ്പോള്‍ ഇത് ഏതാനും പൊലീസുകാര്‍ മാത്രം നടത്തിയ ക്രൈം അല്ളെന്ന് ബോധ്യമായി. ഗുജറാത്തിലെ വംശീയ ഉന്മൂലനത്തിന്‍െറ ഭാഗമായി ഉന്നതര്‍ ചേര്‍ന്നുനടത്തിയ മുസ്ലിംവേട്ടയായിരുന്നു അതെന്നും സ്പഷ്ടമായി. സമുദായങ്ങള്‍ക്കിടയില്‍ ഭീതി സംശയിപ്പിച്ച് ജനങ്ങളെ ധ്രുവീകരിക്കാന്‍ നടത്തിയ വിദ്വേഷ രാഷ്ട്രീയത്തിന്‍െറ ഭാഗമായി 22 ഏറ്റുമുട്ടല്‍ കൊലകളെങ്കിലും ഗുജറാത്തില്‍ അരങ്ങേറി. ഇത്തരം ഏറ്റുമുട്ടല്‍ കൊലകള്‍ക്കുപിന്നിലെ സത്യം പുറത്തുകൊണ്ടുവരേണ്ടത് സുപ്രധാന കര്‍ത്തവ്യമാണ്. കാരണം, രാഷ്ട്രീയക്കാരും ഇതര പ്രമുഖരും പൊലീസുമായും ഐ.ബിയുമായും പുലര്‍ത്തുന്ന അവിഹിത ബന്ധത്തിന് അറുതിയുണ്ടാകണം. അല്ലാത്തപക്ഷം രാഷ്ട്രം ഫാഷിസത്തിന്‍െറ പിടിയിലമരും. ഇശ്റത്ത് കേസില്‍ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ഫാഷിസത്തിനെതിരായ പോരാട്ടംകൂടിയാണ്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതുകൊണ്ടുമാത്രം നീതിപുലരണമെന്നില്ല. നീതി നടപ്പാക്കാന്‍ നിയമയുദ്ധങ്ങള്‍തന്നെ വേണം. കൊലയാളികളും അവക്കുപിന്നിലെ ആസൂത്രകരും തുറന്നുകാട്ടപ്പെടണം, ശിക്ഷിക്കപ്പെടണം.

No comments: