Friday, August 23, 2013

പത്തനംതിട്ട ജയിൽ സൂപ്രണ്ടിനെ സരിത ഭീഷണിപ്പെടുത്തി

പത്തനംതിട്ട ജയിൽ സൂപ്രണ്ടിനെ സരിത ഭീഷണിപ്പെടുത്തി

Posted on: Friday, 23 August 2013 


തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ ജയിലിൽ കഴിയവേ, ഉന്നതരുടെ പേര് പരാമർശിച്ചിട്ടുള്ള 21 പേജുള്ള കുറിപ്പ് വായിച്ചുനോക്കാനും പക‌ർപ്പെടുക്കാനും ശ്രമിച്ച ജയിൽ സൂപ്രണ്ടിനെ സരിതാ എസ്. നായർ ഭീഷണിപ്പെടുത്തി. സരിത കോടതിയിൽ കൊടുക്കാൻ അഭിഭാഷകന് കൈമാറിയത് 21 പേജുള്ള മൊഴിയായിരുന്നുവെന്ന രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യവും വെളിവായത്.

രഹസ്യസ്വഭാവമുള്ള കുറിപ്പാണിതെന്നും അത് വായിച്ചുനോക്കരുതെന്നും പകർപ്പെടുത്താൽ നിങ്ങൾക്ക് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞായിരുന്നു സരിതയുടെ ഭീഷണിപ്പെടുത്തൽ. തുടർന്ന് സൂപ്രണ്ട് ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷമാണ് കുറിപ്പ് അഭിഭാഷകന് കൈമാറിയത്. കൈപ്പറ്റ് രസീത് മാത്രമാണ് അന്ന് വാങ്ങിവച്ചത്. അതാണ് വിവരാവകാശരേഖയായി ഇന്നലെ പുറത്തുവന്നത്.

സരിതയുടെ കത്തിന്റെ പകർപ്പ് എടുത്തിരുന്നെങ്കിൽ സംസ്ഥാനത്ത് അത് വൻ കോളിളക്കം ഉണ്ടാക്കുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് അത് തടഞ്ഞത്. പിന്നീട് അട്ടക്കുളങ്ങര ജയിലിൽ നിന്ന് സരിത എഴുതി നൽകിയ മൊഴി നാലുപേജായി ചുരുങ്ങിയത് അട്ടിമറിയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം.
വിവരാവകാശ നിയമപ്രകാരം പത്തനംതിട്ട ജയിലിൽ നിന്ന് ലഭിച്ച രേഖ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഇന്നലെ പുറത്തു വിട്ടിരുന്നു. പരാതിയുടെ പകർപ്പ് സൂക്ഷിക്കാൻ ജയിൽ നിയമം അനുശാസിക്കുന്നില്ലെന്നും പുറത്തുവന്ന വിവരാവകാശ രേഖയിൽ ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

ജയിൽച്ചട്ടം 751 വകുപ്പ് പ്രകാരമാണ് സൂപ്രണ്ട് ഇത് ചെയ്തതെന്ന് അറിയുന്നു. കേസിന് സഹായകരമായ ഒരു കുറിപ്പ് മാത്രമാണെങ്കിൽ അതിൽ സൂപ്രണ്ട് ഒപ്പിടണമെന്ന് നിർബന്ധമില്ലെന്നാണ് ഈ വകുപ്പ് പറയുന്നത്. ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ജയിൽ ഉദ്യോഗസ്ഥൻ ഇത് ചെയ്തതത്രേ. അതേസമയം, ജയിലിൽ നിന്ന് പ്രതി നൽകുന്നത് ഒരു ഔദ്യോഗിക രേഖയോ, വക്കാലത്തോ പരാതിയോ ആണെങ്കിൽ അതിന്റെ ആധികാരികത ഉറപ്പുവരുത്താൻ അതിൽ സൂപ്രണ്ട് ഒപ്പിടണമെന്നാണ് ജയിൽച്ചട്ടം അനുശാസിക്കുന്നത്. അതിന്റെ ഒരു പകർപ്പെടുത്ത് ജയിലിൽ സൂക്ഷിക്കുകയും ചെയ്യും. എന്നാൽ, ഇത് വെറുമൊരു കുറിപ്പ് ആയതിനാലാണ് അഭിഭാഷകനിൽ നിന്ന് കൈപ്പറ്റ് രസീത് മാത്രം വാങ്ങി 21 പേജുള്ള മൊഴി വിട്ടുകൊടുത്തത്. പത്തനംതിട്ട ജയിലിൽ ഇതിന്റെ രേഖ ഉണ്ടെന്ന് ആദ്യം പുറത്തുകൊണ്ടുവന്നത് 'ഫ്ലാഷ്' ആണ്.

പൊലീസ് കസ്റ്റഡിയിലായിരുന്ന സരിത തിരികെ പത്തനംതിട്ട ജയിലിൽ എത്തിയപ്പോൾ ചില കുറിപ്പുകൾ വാർഡർമാരുടെ പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് പിടിച്ചെടുക്കാൻ വാർഡർമാർ ശ്രമിച്ചെങ്കിലും സരിത വിട്ടുകൊടുത്തില്ല. കേസിന്റെ രേഖയായതിനാൽ അത് കൈവശം വയ്ക്കാൻ സരിതയെ ജയിൽ ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. പിന്നീട് അഭിഭാഷകന് അത് കൈമാറേണ്ട ഘട്ടം വന്നപ്പോഴാണ് ജയിൽ സൂപ്രണ്ട് അതെന്താണെന്ന് വായിച്ചു നോക്കാൻ ശ്രമിച്ചത്. തുടർന്നാണ് ഉദ്യോഗസ്ഥനെ സരിത ഭീഷണിപ്പെടുത്തിയത്.

വിവരാവകാശ രേഖയിലുള്ളതെല്ലാം സത്യം:ജയിൽ സൂപ്രണ്ട്സോ​ളാർ ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി സ​രി​താ എ​സ്. നാ​യർ കോ​ട​തി​യിൽ സ​മ​ർ​പ്പി​ക്കാൻ 21 പേ​ജു​ള്ള കുറിപ്പാണ് ജില്ലാ ജയിലിൽ വച്ച് അഭിഭാഷകന് കൈമാറിയതെന്ന വിവരാവകാശ രേഖ നൽകിയതിന് തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. വിവരാവകാശ നിയപ്രകാരം സമർപ്പിക്കുന്ന അപേക്ഷയിൽ മറുപടി നൽകേണ്ടത് ജയിൽ സൂപ്രണ്ട് എന്ന നിലയിൽ തന്റെ കടമയാണ്. ഈ കടമ മാത്രമാണ് താൻ നിർവ്വഹിച്ചിട്ടുള്ളത്. നിയവിരുദ്ധവും ക്രമവിരുദ്ധവുമായി താൻ ഒരു രേഖയും ആർക്കും കൈമാറിയിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

വി​വ​രാ​വ​കാശ നി​യ​മ​പ്ര​കാ​രം കേരളകൗമുദി ഫ്ളാഷ് ന​ൽ​കിയ അ​പേ​ക്ഷ​യിലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട വിവരങ്ങൾ ഇന്നലെ പുറത്തുവന്നത്. ഇതോടെ സർക്കാർ സോളാർ വിഷയത്തിൽ ഏറെ പരുങ്ങലിലായി. മാത്രമല്ല, സോ​ളാർ കേ​സിൽ ഉ​ന്ന​ത​രെ ര​ക്ഷി​ക്കാൻ അ​വി​ഹിത ഇ​ട​പെ​ടൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആരോപണം കൂടുതൽ വ്യ​ക്ത​മാ​യി.
സാ​ന്പ​ത്തിക കു​റ്റ​കൃ​ത്യ​ങ്ങൾ അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ത്ത​നം​തി​ട്ട ജ​യി​ലിൽ ക​ഴി​ഞ്ഞി​രു​ന്ന സ​രിത എ​സ്. നാ​യർ 21 പേ​ജു​ള്ള മൊ​ഴി ത​യാ​റാ​ക്കി​യ​ത്. ഇത് ലഭിച്ച സരിതയുടെ അഭിഭാഷകൻ കത്തിൽ ഉന്നതരുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സരിതയെ സ്വാധീനിക്കാനും മൊഴി അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ നടന്നത് കേരളകൗമുദി ഫ്ളാഷ് നേരത്തെ വാർത്തയാക്കിയിരുന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ലിൽ നി​ന്ന് സു​ര​ക്ഷാ കാ​ര​ണ​ങ്ങൾ പ​റ​ഞ്ഞ് സ​രി​ത​യെ ജൂ​ലൈ 25​ന് തി​രു​വ​ന​ന്ത​പു​രം ആ​ട്ട​ക്കു​ള​ങ്ങര വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റിയതും പിന്നീട് സരിത നൽകിയ മൊഴി നാലുപേജായി ചുരുങ്ങിയതും മാതാവിനൊപ്പം ജിയിലിൽ അജ്ഞാതൻ സരിതയെ സന്ദർശിച്ചതും ഉന്നതരുടെ ഇടപെടലുകളെ തുടർന്നാണെന്ന് ആക്ഷേപമുയർന്നിരുന്നു.

No comments: