ഇതാ ക്ലോണിംഗിലൂടെ മനുഷ്യഭ്രൂണ വിത്തുകോശം
ന്യൂയോർക്ക്: ക്ലോണിംഗ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മനുഷ്യഭ്രൂണ വിത്തുകോശം(സ്റ്റെം സെൽ) വികസിപ്പിച്ചെടുക്കുന്നതിൽ അമേരിക്കയിലെ ഓറിഗൺ നാഷണൽ പ്രൈവറ്റ് റിസർച് സെന്രറിലെ രണ്ട് ഗവേഷകർ വിജയിച്ചു.
മനുഷ്യശരീരത്തിലെ ഏത് ഇനം കോശവും രൂപപ്പെടുത്താൻ കഴിയുന്നതാണ് ഭ്രൂണ വിത്തുകോശങ്ങൾ. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ ഗവേഷണ വിജയം ശാസ്ത്ര, ചികിത്സ, രംഗങ്ങളിൽ വൻമാറ്റങ്ങൾക്ക് ഇടയാക്കാൻ പോരുന്നതുമാണ്.
ഡോ.പൗള അമാതോയും ഡോ.ഷൗക്റത് മിതാലിപോവുമാണു ഈ ഗവേഷണ നേട്ടം കൈവരിച്ചത്.
'സെൽ' എന്ന ശാസ്ത്ര ജേർണലിൽ ഇത് പ്രസിദ്ധീകരിച്ചു. എട്ട്മാസം പ്രായമുള്ള കുട്ടിയുടെ ചർമകോശങ്ങൾ മനുഷ്യ അണ്ഡകോശങ്ങളുമായി സംയോജിപ്പിച്ച് ഭ്രൂണം സൃഷ്ടിക്കുകയും അതിൽ നിന്നു വിത്തുകോശങ്ങൾ വേർതിരിച്ചെടുക്കുകയും ആയിരുന്നു.
മനുഷ്യ ശരീര ഭാഗങ്ങൾ കൃത്രിമമായി വികസിപ്പിച്ചെടുക്കാൻ സഹായകമാണ് ഈ ഗവേഷണഫലം, കൃത്രിമമായി മനുഷ്യരെ ക്ലോൺ ചെയ്തെടുക്കാൻ വരെ സാധ്യമാകുന്നത്.
ഹൃദ്രോഗം, സുഷ്മ്നാ കാണ്ഡരോഗം, മേധാക്ഷയം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ സാധ്യമാക്കാൻ ഇതിലൂടെയാകും.
ക്ലോണിംഗിലൂടെ ഒരേ രൂപ ഭാവത്തിലുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കാൻ സാധ്യമാക്കിയേക്കാവുന്ന ഇത്തരം ഗവേഷണങ്ങൾക്കെതിരെ ബ്രിട്ടനിലെ ഹ്യൂമൻ ജനറ്റിക്സ് അലെർട്ട് നിരീക്ഷണ സംഘടന അപായ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്.

No comments:
Post a Comment