Tuesday, March 27, 2012

പത്ര വിതരണ കാരുടെ സമരം

പത്ര വിതരനകാരുടെ സമരം തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴു ദിവസം കഴിഞ്ഞിരിക്കുന്നു .പത്ര മുതലാളിമാരില്‍ മുഖ്യരായ മാതൃഭൂമിയും മനോരമയും ഈ സമരത്തെ പൊളിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് . അവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്ന ഒന്നാണ് അറിയാനുള്ള അവകാശം എന്നും സാമ്പത്തികമായി ഉള്ളവരുടെ മുന്‍പില്‍ തല കുനിച്ചിട്ടുള്ള കോടതിയില്‍ നിന്നും താരതമ്യേന പാവങ്ങളായ പത്ര വിതരനകാര്‍ക്ക് നീതി കിട്ടും എന്നുള്ള പ്രതീക്ഷയും വേണ്ട .

എനിക്ക് മനസ്സിലാകാത്തത് അറിവ് ഒന്നോ രണ്ടോ പത്രങ്ങളില്‍ കൂടി കിട്ടുന്നതാണോ . പത്രം വയ്ച്ചാല്‍ മാത്രം എല്ലാം തികഞ്ഞ അറിവായോ . അല്ല  എന്ന് മാത്രമല്ല അറിവിന്റെ ഒരു വഴി മാത്രമാണ് പത്രങ്ങള്‍ . പത്രങ്ങള്‍ക്കു തീര്‍ച്ചയായും മറ്റു ഏതു വ്യക്തികലെക്കാലും പ്രസ്ഥാനങ്ങലെക്കളും സക്തിയുണ്ട് ആ സക്തി ഉപയോഗിച്ച് ഒരു ചുര്ച്ചക്ക് പോലും വരാതെ ജനങ്ങളെ തെറ്റ് ധരിക്കുന്ന രീതിയില്‍ പ്രസ്താവനകളും മറ്റും ഇരാക്കുന്നത് അനതി വിദൂര ഭാവിയില്‍ വളരെ അധികം ദോഷം ചെയ്യും എന്ന് മനസ്സിലാക്കേണ്ടതുണ്ട് .

ഇന്ന് ഒരു ആവശ്യത്തിനു വേണ്ടി  സമരം ചെയ്യുന്ന ഒരു തൊഴില്‍ വിഭാഗത്തിനെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയുടെ പേരില്‍ മാത്രം നടത്തുന്നതാണു എന്ന് പറഞ്ഞു കരി വാരി തേക്കുന്ന പത്ര മാധ്യമങ്ങള്‍ ഒന്ന് മനസ്സിലാക്കാറില്ല ഇന്ന് ന്യായമായ കൂലി കിട്ടുന്ന സംസ്ഥാനമാണ് കേരളം അത് നേടിയെടുത്തത് വെറുതെ ഇരുന്നല്ല സമരം ചെയ്തു തന്നെയാണ് ആ സമരങ്ങളുടെ ഗുണം പറ്റാത്ത ഒരു വ്യക്തിയോ വിഭാഗമോ ഇവിടെ ഇല്ല ആ സമരങ്ങളില്‍ ഭൂരിഭാഗവും മുന്‍പില്‍ നിന്ന് നടത്തിയത് ഇടതു പക്ഷത്തിന്റ സങ്കടനകള്‍ തന്നെയാണ് . പലപ്പോളും അവരെ പിന്നില്‍ നിന്നും കുത്തി അതിലെ ധോഷവസങ്ങള്‍ മുഴുവനായും അവരുടെ ചുമലില്‍ ചാരി .കിട്ടിയ അവകാസങ്ങള്‍ അണ പൈ കുറയാതെ കൈപട്ടുകയും ചെയ്തിട്ടുള്ള സങ്കടനകലാണ് ഈ വലതു പക്ഷ സങ്കടനകള്‍ . ഇടതു പക്ഷ സങ്കടനകളുടെ നെത്രിത്വത്തില്‍ സമരം ചെയ്യുന്നത് വലിയ പുതുമ യൊന്നും ഉള്ള കാര്യമല്ല . പക്ഷെ പത്രങ്ങള്‍ക്കു നേരെയുല്ലതായപ്പോള്‍ അവരുടെ എല്ലാ രീതിയിലും ഉള്ള സ്വാധീനം അവര്‍ ഉപയോഗിക്കുന്നു ജോലി ചെയ്യുന്നവര്‍ക്ക് എങ്ങനെ  കൂലി കൂട്ടാതിരിക്കാം എന്നുള്ളതിന് വേണ്ടി. അതിനു മന്ത്രി വരെ പിന്തുണയ്ക്കുന്നു .
മനസ്സാക്ഷിയുള്ള സമൂഹം ചിന്തിക്കേണ്ടത് അവര്‍ ഏതെങ്കിലും രീതിയിലുള്ള അക്രമ സമരം നടത്തുന്നുണ്ടോ .വളരെ സൌമ്യമായി അവരുടെ ആവസ്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് എങ്ങനെ പ്രതികരിക്കാമോ അത് പോലെ പ്രതികരിക്കുമ്പോള്‍  ഈ തരം താണ രീതിയിലാണോ ഈ സമരത്തെ നേരിടേണ്ടത് . കുറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു പത്ര സ്ഥാപനങ്ങള്‍ക്കെതിരെ ആയതു കൊണ്ട് ചില പത്രങ്ങളുടെ അടിമകളായ വ്യക്തികള്‍ അതിനെ ഉയര്‍ത്തി കാണിക്കുന്നു . വേറൊരു തൊഴില്‍ സമരത്തിലും ഇല്ലാത്ത പോലെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു അതിനു ഒരു സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു ( കൂട്ടുനിന്നില്ലെങ്കില്‍ ഈ സര്‍ക്കാര്‍ തന്നെ നിലനില്‍ക്കില്ല ) ഇതിനെ മറക്കാന്‍ വേണ്ടി ഇടതുകാരുടെ ഗൂട്ടാലോചന എന്നരീതിയില്‍ എഴുതുന്ന അല്ലെങ്കില്‍ പറയുന്നവര്‍ ഓര്‍ക്കുന്നില്ല അവരുടെ എല്ലാ പോസ്റെരിലും കൃത്യമായി അവരുടെ സങ്കടനയുടെ പേര്‍ എഴുതിയിട്ടുണ്ട് എന്നുള്ളത് . അപ്പോള്‍ പിന്നെ എന്ത് ഗൂഡാലോചന.

 മറ്റൊരാള്‍ക്ക് കുറച്ചു കൂലി കൂട്ടി കിട്ടുമ്പോള്‍കുറെ ആളുകള്‍ വിരലി പിടിക്കുന്നു ഈ പറഞ്ഞ വ്യക്തികളില്‍ ഒരാള്‍ പോലും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ സന്നദ്ധനല്ല . ഒരു സമരത്തെ അടച്ചു ആക്ഷേപിക്കാതെ സമരം ചെയ്യുന്നവരെ ചുര്ച്ചക്ക് വിളിച്ചു അവരുടെ തെട്ടുധാരണകള്‍ ആണെങ്കില്‍ അത് മാറ്റി പറ്റാവുന്ന  രീതിയില്‍ വിട്ടുവീഴ്ചകള്‍ ചെയ്തു സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സരിയായ  രീതി അല്ലാതെ ഞങ്ങള്‍ ഒരു ചുര്ച്ചക്കും തയ്യാറല്ല എന്നാ മര്കട മുഷ്ടി എടുക്കുന്ന പത്ര  മുതലാളിമാര്‍ക്ക് പിന്തുണ കൊടുക്കുന്ന സമൂഹം ഒന്ന് മനസ്ഷ്യലാക്കേണ്ടത് ഇത് നല്ല രീതിയല്ല .ഇന്ന് അവര്‍ക്കാണെങ്കില്‍ നാളെ നമുക്കാണ് .


മന്ത്രിമാരും രാഷ്ട്രീയ സങ്കടനകളും കുറെ സാമൂഹിക സങ്കടനകളും വാദിച്ചു ഈ സമരത്തെ പൊളിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു ഗൂട്ടാലോച്ചനയും ആരും കാണുന്നില്ല ഇവിടെ മറ്റു പത്രങ്ങളും ഇറങ്ങി തുടങ്ങി എന്തെ ആ പത്രങ്ങള്‍  തരുന്നത് വിവരങ്ങള്‍ അല്ലെ . അതോ മാതൃ ഭൂമിയും മനോരമയും പോലുള്ള പത്രങ്ങള്‍ മാത്രമേ വിവരങ്ങള്‍ തരുന്നുള്ളൂ എന്നാണോ . എത്ര നാള്‍ ഇവര്‍ പത്രങ്ങള്‍ തെറ്റാതെ ഇടും. ഇത് ഒന്നോ രണ്ടോ ദിവസത്തേക്ക് പറ്റും സ്ഥിരമായി അവര്‍ ഇടട്ടെ അപ്പോള്‍ അറിയാം അതിന്റെ ഭുധിമുട്ടു . ഇന്ന് ഈ കുത്തക പത്രങ്ങള്‍ ഒന്നും സുപ്ലിമെന്റ്റ് ഇറക്കുന്നില്ല .അതുകൂടി വന്നാല്‍ ആരൊക്കെ ഇത് വിതരണം ചെയ്യും എന്ന് നമുക്ക് കാണാം  ഇത് ഒരു തൊഴിലായി സ്വീകരിച്ചു ജോലി ചെയ്യുന്ന ആളുകളുടെ വയട്ടതടിക്കാന്‍ചില പത്ര മുതലാളിമാര്‍ക്ക്  വേണ്ടി ദാസ്യ വേല ചെയ്യാന്‍  വെപ്രാളം കാണുമ്പോള്‍ ഇവിടെ തോഴിളില്ലയംയുടെ പേര് നാഴികക്ക് നാല്‍പതു വാട്ടം മുഖപ്രസംഗം എഴുതുന്ന കുത്തക പത്രങ്ങളുടെ മനസ്സിലിരിപ്പ് എന്ത് കൊണ്ട് കാണുന്നില്ല എന്ന് നമ്മള്‍ ചിന്തിക്കണം .

ആദ്യം പറഞ്ഞ ആരോപംനം ഇവിടെ പാര്‍ടി പത്രം മാത്രം മതിയോ പാര്‍ടി പത്രങ്ങള്‍ ഇടുന്നത് പാര്ടിക്കാരുടെ വീട്ടിലാണ് . മറ്റു പാര്‍ത്കാര്‍ ഇനി പത്രം ഒന്നും കിട്ടിയില്ലെങ്കില്‍ കൂടി വേറൊരു പാര്‍ടിയുടെ പത്രം ഇടാനുള്ള സാധ്യത കുറവാണ് .ച്ചുര്‍ച്ച ചെയ്തു സമരം തീര്കാത്തത് ഏതു  പാര്‍ടി പത്രത്തിന്റെ സമ്മര്‍ദം മൂലമാണ് എന്ന്  കൂടി ചിന്തിക്കണം  . കുത്തക പത്രങ്ങള്‍    ഒരിക്കലും ഇവര്‍ ആരോപിച്ച പത്രത്തിന്റെ  വളര്‍ച്ചക്ക് വേണ്ടി സമരം നീട്ടി വെക്കണം എന്ന് ആഗ്രഹിക്കില്ല. എന്നിട്ടും അവര്‍ ചുര്ച്ചക്ക് വിളിക്കുന്നില്ല എങ്കില്‍ അവരുടെ കൃത്യമായ രാഷ്ട്രീയം മനസ്സിലാക്കണം  .അവരുടെ സമരതിനോട് അനുഭാവം കാണിക്കുന്ന പത്രങ്ങള്‍ക്കെതിരെ എന്തിനു അവര്‍ സമരം ചെയ്യണം . ഒന്നോ രണ്ടാഴ്ച പത്ര വിതരണം തടസ്സപെട്ടാല്‍ എല്ലാവരും ദേശാഭിമാനി വാങ്ങും എന്ന് ആ പത്രം വിസസ്സിക്കുന്നു എന്ന് തോന്നും പല വാര്‍ത്തകളും കേട്ടാല്‍ . ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ സമ്മതിച്ചു കൊടുക്കാതെ തരമില്ല .


പല സാധാരണ പത്രങ്ങളും പറഞ്ഞത് ചോദിച്ചത് ഇത്തിരി കൂടുതലാണ് ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വച്ച് അത് കൊടുക്കാന്‍ ഭുധിമുട്ടുണ്ട്   ഞങ്ങള്‍ ചുര്ച്ചക്ക് തയ്യാറാണ് എന്നാണു. അത് ന്യായവും സ്വീകാര്യവും ആയ കാര്യമാണ് .എന്നാല്‍ ഈ കുത്തക പത്രങ്ങള്‍ക്കു സാമ്പത്തികമായ ഒരു ഭുധിമുട്ടും ഇല്ല . ഉണ്ട് എങ്കില്‍ അവര്‍ അങ്ങനെ മുന്‍പേ പറയുമായിരുന്നു . എന്ന്  മാത്രമല്ല ഇവര്‍ എന്തുകൊണ്ട് ചുര്ച്ചക്ക് തയ്യാറാകുന്നില്ല . അപ്പോള്‍ ജനങ്ങള്‍ക്ക്‌ അറിയാനുള്ള അവകാശം എന്ന് പറഞ്ഞു ബഹളം കൂട്ടുന്നവര്‍ അങ്ങനെ അവകാശം നിഷേധിക്കുന്നു എങ്കില്‍ അത് പത്ര മുതലാളിമാര്‍ തന്നെയല്ലേ എന്ന് ചിന്തിക്കണം . ഇനിയം പത്ര വിധാരണ കാര്‍ ചിന്തിക്കേണ്ടതുണ്ട് പല വാര്‍ത്തകളും കൃത്യ സമയത്ത്  പത്രത്തില്‍ എത്തിക്കുന്നത് ഈ വിതരനകാരാന് ഇനി അങ്ങനെ ചെയ്യേണ്ടതുണ്ടോ എന്ന് .


 ഇത്രയേ ഉള്ളൂ  ജയിക്കാന്‍ വേണ്ടി ഈ കുത്തക പത്രങ്ങള്‍ ഏതു അറ്റവും വരെയം പോകും ആര്‍ പട്ടിണി കിടന്നാലും ജോലി പോയാലും അത്രതന്നെ .അതിനു ഏതു വൃത്തികെട്ട രീതിയിലുള്ള ആരോപണങ്ങളും ഉന്നയിക്കും . 

No comments: