Thursday, March 29, 2012

ഗവി യാത്ര






 എന്റെ ഗവിയിലീക്കുള്ള യാത്രക്ക് ഇടയ്ക്കു എടുത്ത ഫോട്ടോകള്‍  ഇതെല്ലാം . ഓര്‍ഡിനറി എന്നാ സിനിമ കണ്ടപോലാണ് നല്ല ഒരു യാത്ര നടതാവുക്ന്ന സ്ഥലമാണ് ഗവി എന്ന് എനിക്ക് മനസ്സിലായത് .പതനം തിട്ടയില്‍ നിന്നും ആറു മുപ്പതിനുള്ള കെ എസ ആര്‍ ടി സി വണ്ടിയില്‍ കയറി മൈലപ്ര, മന്നാരകുലാജി, കുമ്പളം പൊയ്ക, വടശ്ശേരിക്കര, പെരുനാട്‌, കൂനംകയം, ചിറ്റാറില്‍ എത്തി എഴാരമാനിക്ക് അവിടെ നിന്നും പുറപെട്ടു അവിടെനിന്നും  മൂന്നുകല്ല് ,സീതത്തോട്‌ , കക്കാട്, നിലക്കല്‍ വഴിയാണ് യാത്ര ആങ്ങാമൂഴിയില്‍ നിന്നും പ്രഭാട ഭക്ഷണം . കയറിയത് മുതല്‍ തന്നെ നല്ല തണുപ്പായിരുന്നു പ്രകൃതി ഭംഗിയും വളരെ നല്ലത് . ആങ്ങാമൂഴിയില്‍ നിന്നും ശരിക്കും കാട്ടിലൂടെയുള്ള യാത്ര വളരെ ഭംഗിയുള്ള സ്ഥലങ്ങള്‍ ആങ്ങാമോഴ്ഴി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ കുമിളിയില്‍ നിന്നും അഞ്ചു മുപ്പതിന് തിരിച്ച കെ എസ് ആര്‍ ടി സി ഞങ്ങളെ കടന്നു പോയി . ഗവി  യാത്ര 



ഇപ്പോള്‍ ആനയെ കാണാം ഇപ്പോള്‍ കാണാം എന്നാ രീതിയിലാണ് ബസ്‌ യാത്ര .ഈ യാത്രക്കിടയില്‍ പ്രധാനമായും നാല് ഡാമുകള്‍ കാണാം .ചെറു ഡാമുകള്‍ ഒന്നോ രണ്ടോ വേറെയും ഉണ്ട് .പ്രധാനമായും മൂഴിയാര്‍ ഡാം , കാക്കി ഡാം , ആനതോടം ഡാം, പമ്പാ ഡാം എന്നിവയാണ് നാമ്മല്‍ കാണുന്നത് . വളരെ പ്രകൃതി രമണീയമായ യാത്ര കൊടും കാറ്റിലൂടെ ഇടയ്ക്കു ഈട്ടെ വെട്ടുന്നവരും ഈ ദാമിലേക്ക് ഉള്ളവരും കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട് 
 ഞങ്ങള്‍ ഗവിയില്‍ ഏകദേശം പത്തെ മുപ്പതിന് എത്തി ഒരു ചെറിയ ഗ്രാമം ഞാന്‍ ബസില്‍ ആയതു കൊണ്ട് ഇറങ്ങി ആസ്വദിക്കാന്‍ സാധിച്ചില്ല .എങ്കിലും മ്ടൌരിസ്ടുകള്‍ വേണ്ടി പലതും അവിടെ ഉണ്ട് . നല്ല തനുപ്പായിരുന്നുന്‍  യാത്ര കുമിളിയില്‍ അവസാനിക്കുന്നവരെയും . ആനകളെ പതിവായി കാണുമെങ്കിലും എനിക്ക് കാണാന്‍ സാധിച്ചില്ല കാറ്റ് പൊതു, മ്ലാവ് മുതലായവയെ കാണാന്‍ സാധിച്ചു വണ്ടി ഓടി കൊണ്ടിരിക്കുന്നതിനാല്‍ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല .പന്ത്രണ്ടേ മുപ്പതിന് കുമിളിയില്‍ എത്തി. 



No comments: