Saturday, August 31, 2013

ആംബുലൻസും ബസും കൂട്ടിയിടിച്ച് നവജാത ശിശു അടക്കം രണ്ടു മരണം


Posted on: Saturday, 31 August 2013 

തിരുവനന്തപുരം: നവജാത ശിശുവുമായി തിരുവനന്തപുരത്തേക്ക് വന്ന ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞും അപ്പൂപ്പനും മരിച്ചു. കൊട്ടാരക്കര നെടുവത്തൂർ സ്വദേശി കൃഷ്ണൻ കുട്ടി (50)യാണ് മരിച്ചത്.​ ബസ് യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ വിഷ്ണു (30)വിന്റെ നില​ ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ അച്ഛൻ ഹരികുമാർ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വരികയായിരുന്ന ആംബുലൻസ് വാമനപുരം പാലത്തിന് സമീപത്തെ വളവിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിലിടിച്ചത്. വെഞ്ഞാറമൂട് നിന്ന് കല്ലറയിലേക്ക് പോവുകയായിരുന്നു ബസ്.
പ്രസവശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഹരികുമാറിന്റെ ഭാര്യ. 

No comments: