Saturday, November 23, 2013

നമ്മുടെ മുഖ്യ മന്ത്രിയുടെ പ്രകടനങ്ങൾ

http://www.deshabhimani.com/epaper.php?page=85904&ddate=23-11-2013&edition=Thrissur
ഇന്നലെ ഒരു മാമാങ്കം തൃ ശ്ശൂരിൽ നടന്നു . ഇത്  കുറെ ദിവസ്ടങ്ങളായി നടക്കുന്ന രാജപാർട്ട്  ആട്ട കഥ ആണ്.ഇന്നത്തെ  മനോരമയിൽ  ഒരു പടം കണ്ടു ഒരു വൃദ്ധ  വളരെ ക്ഷീണിത ആണ്  വൃദ്ധ  എന്നു  നമുക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലാകും .ആ വൃദ്ധ അടിയന്തിരമായ ആവസ്യമായാാലും ഏറ്റവും അടുത്തുള്ള ഓഫീസില പോയാല നടത്തി കൊടുക്കണം എന്ന്  ആവശ്യ പെടേണ്ട മുഖ്യമന്ത്രി ആ പാവത്തിനെ ഇത്ര അകലെ ഈ വരിയിൽ  നിർത്തി ഭുധിമുട്ടിചാണോ പരിഹാരം കൊടുക്കേണ്ടത് .എന്താണ് പരാതി എന്ന് ഈ മഹത്തായ പത്രം എഴുതിയിട്ടില്ല അതിനു എന്താണ് പരിഹാരം  ഉണ്ടാക്കിയത് എന്നും എഴുതിയിട്ടില്ല. ഇവിടെ എന്തിനാണ് സർക്കാർ ഓഫീസുകൾ എല്ലാം അടച്ചുപൂട്ടേണ്ട കാലമായി . കാരണം മുഖ്യൻ നേരിട്ടാണ് എല്ലാം പരിഹരിക്കുന്നത് .ഞാൻ ചോദിക്കുന്നത് ഒരു ഭരണ യന്ത്രത്തിന്റെ തലവനാണോ അതോ ഒരു ഉധ്യോഗസ്ഥനാണോ . കഴിവുള്ള ഭരണാധികാരികൾ പരാതികൾ കേള്ക്കാരുണ്ട് അതിനു പരിഹാരം ഉധ്യൊഗസ്തർ മുഖേന തീര്പ്പു ഉണ്ടാക്കാരും ഉണ്ട് അല്ലാതെ ആ ഉധ്യൊഗസ്തന്റെ പണി നേരിട്ട് ചെയ്യില്ല . അതാണ്‌ കഴിവ് അല്ലാതെ സ്വയം ചെയ്യുമ്പോൾ ഈ സ്ഥാനത്തിനു താൻ അര്ഹനല്ല എന്ന് സ്വയം വിളിച്ചു പറയുകയാണ്‌.
        ഒരു കമ്പനി ഭരിക്കുന്ന ഉയര്ന്ന ഉധ്യോഗസ്ഥനെ  അന്വേഷിച്ചു വരുന്ന കക്ഷി അയാള് അയാളുടെ കീഴിലുള്ള ആളുകള് പണി ചെയ്യാതെ ഇരിക്കുമ്പോൾ അയാള് മുറ്റം അടിക്കുന്നത് കണ്ടാല എന്താണ് തോന്നുക ഭുധിയുള്ള കക്ഷി വിജാരിക്കുക ഈ സ്ഥാപനം അധികം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കില്ല കാരണം ഇയാള്ക്കു ഈ ഉധ്യോഗസ്ഥരെ  ജോലി എടുപ്പിക്കാനോ  കഴിവില്ല എന്നാൽ സ്വയം മാറി കഴിവുള്ള ആരെയെങ്കിലും ഈ സ്ഥാപനം എല്പ്പിക്കാണോ ഒരുക്കമല്ല.ഈ പ്രവർത്തി  തന്നെയല്ലേ ഇപ്പോൾ നമ്മുടെ വളരെ വളരെ മാന്യനായ മുഖ്യൻ നടത്തുന്നത്.
               അത്ര മാത്രം ജനങ്ങളുടെ പരാതി കേട്ട് പ്രവര്ത്തിക്കുന്ന വ്യക്തി ആയിരുന്നു അങ്കിൾ തെര്ർച്ച ആയും ഒരു മൊബൈൽ കൊണ്ട് നടക്കും കാരണം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകള് പരാതി പറയുന്നത് ഫോണിൽ കൂടെ ആണ് . അപ്പോൾ അതൊന്നും അല്ല യഥാര്ത കാരണം ഈ വ്യക്തി വിചാരിക്കുണ്ടായിരിക്കാം  ഈ കേരളത്തിലുള്ള മൂന്നു കോടിയിൽ അധികം വരുന്ന ജനത ഭുധിയില്ലാത്തവർ ആണെന്ന്. ആണോ എന്ന് ഇവിടത്തെ ജനത തന്നെ തീരുമാനിക്കട്ടെ.
       ഈ മുഖ്യൻ തന്നെ നിയമസഭയിൽ പറഞ്ഞതാണ് കഴിഞ്ഞ പ്രാവശ്യം കിട്ടിയത് ഭൂരിഭാഗവും  APL  കാർഡ്  BPL  ആക്കാനുള്ള അപേക്ഷയാണ് കിട്ടിയത് എന്നാണ്. ഇപ്പോൾ കിട്ടിയിരിക്കുന്ന പരാതിയിലും കൂടുതൽ അത് തന്നെയാണ്. ഇതിനു തീര്പ്പുണ്ടാക്കാൻ മുഖ്യന് സാധിക്കുമോ .ഈ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി എന്താണ് ചെയ്യുക ഉധ്യോഗസ്ഥരോട്  പറയും അവർ അവരുടെതായ രീതിയിൽ അന്വേഷിച്ചു ചെയ്യാനുള്ളത് ചെയ്യും . ആ പ്രവര്ത്തി നേരിട്ട് അപേക്ഷ കൊടുത്താലും ചെയ്യുന്നതാണ് .അപ്പോൾ ഈ പ്രഹസനം കൊണ്ട് എന്ത് അർഥം .ഇത്ര ആളുകളെ പറ്റിച്ചു എന്ന് ആ മാന്യ ദേഹത്തിനു ആശ്വസിക്കാം .അല്ലെങ്കിലും തട്ടിപ്പ് നടത്തുമ്പോൾ കിട്ടുന്ന സുഖം സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാർ പറഞ്ഞും അല്ലാതെയും അറിയാവുന്ന ആളായത് കൊണ്ട് നമ്മൾ ആരും ധുക്കിക്കേണ്ട കാര്യം ഇല്ല .
                   

No comments: