Tuesday, October 1, 2013

എല്ലാ ഫേസ് ബുക്ക്‌ മുഖങ്ങളും ഒരു പേജിൽ കാണാം




ന്യൂയോർക്ക്: ഫെയ്സ്ബുക്കിലെ 120 കോടി മുഖങ്ങൾ ഒന്നിച്ച് ഒരിടത്ത് അണിനിരക്കുന്നു. ഓരോരുത്തരുടെയും മുഖം കാണാൻ സൗകര്യമൊരുക്കുന്നത് thefacesoffacebook.com എന്ന വെബ്സൈറ്റാണ്. ഓരോ മുഖവും ഈ സൈറ്റിന്റെ ഹോംപേജിൽ ഒരു ബിന്ദുവാണ്. ക്ലിക്ക് ചെയ്ത് അത് കണ്ടുപിടിക്കുകയാണ് വേണ്ടത്. അങ്ങനെ ലഭിക്കുന്ന ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ ഉടമസ്ഥന്റെ ലഘുചരിത്രം കിട്ടും. അതിൽനിന്ന് ഫെയ്സ്ബുക്കിലെ സ്വന്തം അക്കൗണ്ടിൽ ചെല്ലുന്പോൾ ചുറ്റുമുള്ളവ‌ർക്കിടയിൽ നിങ്ങളുടെ പൊസിഷൻ മനസിലാക്കാൻ കഴിയും.

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയെ ഹനിക്കുകയാണ് പുതിയ സൈറ്റ് എന്ന ആരോപണമുയർന്നിട്ടുണ്ട്. പക്ഷേ തന്രെ സൈറ്റിൽ ആരുടെയും ഒരു വിവരവും ശേഖരിച്ചുവെയ്ക്കുന്നില്ലെന്ന് സൈറ്റിന്റെ ഉടമസ്ഥയായ നതാലിയ റോജാസ് പറഞ്ഞു. ആദ്യത്തെ ചിത്രം ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർ ബെർഗിന്റേതാണ്.

അർജന്റീനയിൽ ജനിച്ച് കൊളംബിയയിൽനിന്ന് ഓഡിയോവിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രിയെടുത്ത് നതാലിയ ഡൽഹിയിലാണ് കന്പ്യൂട്ടർ പഠനം പൂർത്തിയാക്കിയത്. എൻ.ഐ.ഐ.ടിയിൽനിന്ന് സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗിൽ ബിരുദം നേടിയശേഷം സ്‌പെയിനിലേക്കും പിന്നീട് അമേരിക്കയിലേയ്‌ക്കും നീങ്ങി.

No comments: