Thursday, October 17, 2013

വെള്ളക്കരം ഇരട്ടിയാക്കാന്‍ നിര്‍ദേശം


വെള്ളക്കരം ഇരട്ടിയാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിര്‍ദേശം. കഴിഞ്ഞമാസം 30ന് ചേര്‍ന്ന ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മന്ത്രി പി.ജെ ജോസഫ് വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത മന്ത്രിസഭായോഗം നിരക്ക് വര്‍ധനക്ക് അംഗീകാരം നല്‍കുമെന്നറിയുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ കിലോ ലിറ്ററിന് എട്ടു രൂപ നല്‍കണം. മിനിമം ചാര്‍ജ് 40 രൂപയാക്കി ഉയര്‍ത്തും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മിനിമം ചാര്‍ജ് 250ഉം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 500 രൂപയുമായിട്ടായിരിക്കും പുതുക്കി നിശ്ചയിക്കുക.



news from Madhyamam

No comments: