ജോപ്പനും ശാലു മേനോനും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു Posted on: Friday, 23 August 2013
കൊച്ചി: സോളാർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പി.എ.ടെനി ജോപ്പനും സീരിയൽ നടി ശാലു മേനോനും കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജോപ്പന് ഉപാധികളോടെ ജാമ്യം നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ശാലുവിന് ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു. 50,000 രൂപയും തത്തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ജോപ്പൻ നൽകണം. കേരളം വിട്ടു പോകരുത്, അന്വേഷണ സംഘം ആവശ്യപ്പെടുന്പോൾ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജോപ്പന് ജസ്റ്റീസ് എസ്.എസ്.സതീശ് ചന്ദ്രൻ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 28നാണ് ജോപ്പൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്കക്കണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, തുടർച്ചയായ എട്ടാഴ്ച എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ശാലുവിന് ജാമ്യം അനുവദിച്ചിരുന്നത്. |
|
No comments:
Post a Comment