കോട്ടയം: നൂറ് രൂപ കിട്ടിയാല്‍ 80 രൂപ
പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ഗവ. ചീഫ് വിപ്പ്
പി.സി.ജോര്‍ജ്. ജോര്‍ജിനെ കെ.എം. മാണിനിയന്ത്രിക്കണമെന്ന് കെ.പി.സി.സി
രപസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞതിനുപിന്നാലെയായിരുന്നു ജോര്‍ജിന്‍െറ
പ്രതികരണം. രണ്ടര വര്‍ഷം ആര്യാടന്‍ എന്താണ് ചെയ്തത്. ആര്യാടന്‍
മുഹമ്മദിനേക്കാള്‍ നല്ല വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയനെന്നും
അദ്ദേഹം മുണ്ടക്കയത്ത് പറഞ്ഞു. എളമരം കരീമിനെ എ.കെ. ആന്‍റണി
പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ എവിടെയായിരുന്നുവെന്നും
ജോര്‍ജ് ചോദിച്ചു. വഴിനീളെ നടന്ന് അടിവാങ്ങുന്നയാളാണ് രാജ്മോഹന്‍
ഉണ്ണിത്താനെന്നും അദ്ദേഹം പറഞ്ഞു. ഏത് അണ്ടനും അടകോടനും കെ.പി.സി.സി
എക്സികുട്ടീവ് അംഗമാകാമെന്ന് വരദരാജന്‍ അനുസ്മരണത്തില്‍ ജോര്‍ജ് പറഞ്ഞതിന്
മറുപടിയായിട്ടായിരുന്നു ചെന്നിത്തല ജോര്‍ജിനെ നിയന്ത്രിക്കണമെന്ന്
ആവശ്യപ്പെട്ടത്. അതേസമയം ജോര്‍ജിന്‍െറ പ്രസ്താവനയോട്
യോജിക്കുന്നില്ളെന്ന് കെ.എം. മാണി വ്യക്തമാക്കി.
news from Madhyamam
news from Madhyamam
No comments:
Post a Comment