തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ക്ക് പങ്കുള്ള സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌ക്കര്‍. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ വിശദീകരണത്തിലെ പലവിവരങ്ങളും പൂര്‍ണമായും ശരിയല്ലെന്ന് പിന്നീട് പുറത്തു വന്നവയില്‍ നിന്നുംവ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബിആര്‍പി ഈ അഭിപ്രായപ്രകടനം നടത്തിയത്. ചില സ്റ്റാഫംഗങ്ങളുടെ പ്രവൃത്തികള്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുമ്പോള്‍, അവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ അറിവോടെ അല്ലെങ്കില്‍ കൂടി അവരുടെ പ്രവൃത്തിക്ക് അദ്ദേഹത്തിന്റെ പില്‍ക്കാല സമ്മതമുണ്ടായിരുന്നെന്ന് വേണം കരുതാന്‍. ബിആര്‍ പി അഭിപ്രായപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രഖ്യാപിക്കുന്നത് മുടന്തന്‍ ന്യായമാണെന്ന് പിആര്‍ബി പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നത് ക്രിമിനല്‍ നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കുക എന്നത് രാഷ്ട്രീയ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര്യത്തിന്റെ ആദ്യകാലത്ത് എല്‍എസി കുംഭകോണം അന്വേഷിച്ച ജസ്റ്റിസ് എംസി ഛഗ്ലയുടെ ജനാധിപത്യമൂല്യത്തിലധിഷ്ഠതമായ നിരീക്ഷണത്തെ സാധൂകരിച്ചു കൊണ്ടാണ് ബിആര്‍പി മുഖ്യമന്ത്രിയുടെ രാജി സംബന്ധമായ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ കീഴിലിള്ള ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിക്ക് സൃഷ്ടിപരമായ ഉത്തരവാദിത്വമുണ്ടെന്നാണ് ഛഗ്ലയുടെ നിരീക്ഷണം.
Saturday, September 7, 2013
ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌ക്കര്‍.

Subscribe to:
Post Comments (Atom)
No comments:
Post a Comment