Thursday, September 12, 2013

ലോകത്തില ഏറ്റവും മുടിയുള്ള പെണ്‍കുട്ടി

worlds-hairiest-girl-12

12 വയസ്സ് പ്രായമുള്ള സുപാട്ര സാസുപാൻ എന്നാ പെണ്‍കുട്ടിയുടെ ഫോട്ടോ ആണ് ഇത് . ലോകത്തില ഏറ്റവും കൂടുതൽ മുടിയുള്ള പെണ്‍കുട്ടിയാണ് ഇത്. ഇത് കണ്ടിട്ട് എല്ലാവരും കരുതന്നത് പോലെ ഒരു വിഷമവും ഈ പെന്കുട്ടിക്കില്ല എന്ന് മാത്രമല്ല നല്ല സന്തോഷവധിയാണ് ഈ പെണ്‍കുട്ടി . പഠിപ്പിലും മിടുക്കിയാണ് ഈ കുട്ടി .ഒരു ഡോക്ടർ ആകണം എന്നാണ് ഈ കുട്ടിയുടെ ആഗ്രഹം . അവരുടെ വീട്ടുകാർ ഒരു സാധാരണ പെണ്‍കുട്ടി ആയാണ് ഈ കുട്ടിയെ കാണുന്നത്.
supatra-hairiest-girl-in-world
  അമ്ബ്രാസ് സിന്ദ്രോം എന്നാണു ഈ അസുഖത്തിന്റെ പേര് .വൈകല്യമുള്ള ക്രോമോസോം മൂലം ഉണ്ടാകുന്ന രോഗമാണ് ഇത്. the werewolf എന്നാണു ഈ രോഗത്തെ അറിയപെടുന്നത് .
ലോകത്തിൽ  ഇങ്ങനെ ജെനെറ്റിക്  വൈകല്യമുള്ള ഏകദേശം 50 വ്യക്തികള ജീവിച്ചിരിക്കുന്നുണ്ട് . പല ചികിത്സകളും ചെയ്തു എങ്കിലും അതൊന്നും പ്രയോജനം ചെയ്തില്ല എങ്കിലും ഈ കുട്ടി ഈ അസുഖം മാറും എന്ന് വിശ്വസിക്കുന്നു. ആരെങ്കിലും നീ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് ചോദിച്ചാൽ വളരെ നിസ്സാരമായി ഇതാണ് ഞാൻ എന്ന് പറയും .


 നമ്മള്ക്ക് ഒരു ചെറിയ പാട്  മുഖതോ ദേഹത്തോ  വന്നാല ടെൻഷൻ  ആയി വേവലാതി ആയി എന്നാൽ ഈ പെണ്‍കുട്ടി എല്ലാം ചിരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നു എങ്ങനെയാണോ അവൾ അതാണ്‌ അവൾ എന്ന് ലോകത്തോട്‌ പറയുന്നു .

No comments: