Monday, August 26, 2013

എസ്ഐയെയും പൊലീസുകാരനേയും മാഫിയസംഘം വെട്ടി


Posted on: 27-Aug-2013 09:19 AM
മാന്നാര്‍: മാന്നാര്‍ എസ്ഐയേും സിവില്‍ പൊലീസ് ഓഫീസറേയും സ്പിരിറ്റ് മാഫിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. എസ്ഐയുടെ ഇടതുകൈപ്പത്തി വെട്ടിമാാറ്റിയ നിലയിലാണ്. മാന്നാര്‍ എസ്ഐ ശ്രീകുമാര്‍ , സിവില്‍ പൊലീസ് ഓഫീസര്‍ പ്രതാപചന്ദ്രമേനോന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ മുട്ടേല്‍ ജങ്ഷനിലാണ് ആക്രമണമുണ്ടായത്. കവറുകളില്‍ സ്പിറ്റ് വില്‍ക്കുന്നതറിഞ്ഞ് അന്വേഷിക്കാനെത്തിയ എസ്ഐയേയും സംഘത്തേയും പത്തോളം വരുന്ന ക്രിമിനലുകള്‍ വെട്ടുകയായിരുന്നു. കൊലക്കേസ് പ്രതികളടക്കമുള്ളവരാണ് ആക്രമിച്ചത്. അക്രമികളില്‍ രണ്ട്പേരെ പൊലീസ് പിടികൂടി.

No comments: