Thursday, May 5, 2016

ജിഷയുടെ മരണം എങ്ങനെ സംഭവിച്ചു

ഇപ്പോൾ എല്ലാവരും ചർച്ചയിലാണ് ജിഷയുടെ മരണത്തെ പറ്റി .അതിൽ കോപം വരാത്തവരില്ല. ഇപ്പോൾ ജിഷ, മുൻപ് സൗമ്യ. പിന്നെ എന്ത് കൊണ്ടോ ശരിയായ പേര് അറിയപ്പെടരുത് എന്ന് നിർബന്ധമുള്ള നിർഭയ, അങ്ങനെ എത്രയോ പേർ സൂര്യനെല്ലി കേസിലെ കുട്ടിയെ പോലെ മരിക്കാത്തത് കൊണ്ട് ക്രൂരത അധികം ചർച്ച ചെയ്യുന്പടാത്ത ഐത്രയേറെ പേർ. ബലാത്സംഗങ്ങൾ മുൻപും നടക്കാറുണ്ട്. കലാപങ്ങൾ നടക്കുമ്പോൾ പല സംസ്ഥാനങ്ങളിലും വ്യാപകമായി തന്നെ ഒരു വിഭാഗത്തിൽ പെട്ടവർ മറ്റു വിഭാഗത്തിൽ പെട്ട ഒന്നും അറിയാത്ത ഈ പെൺകുട്ടികളെ എന്തിന് പീഢിപ്പിച്ചു എന്ന് ആരും ചർച്ച ചെയ്യാറില്ല. പണ്ട് കാലങ്ങളിൽ ഇരയെ ഇത്ര മൃഗീയമായി പീഢിപ്പിക്കാറില്ല. മൃഗീയമായി എന്ന് പറഞ്ഞാൽ മൃഗങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നു എങ്കിൽ മാനനഷ്ടത്തിന് എനിക്കെതിരെ കേസ് കൊടുക്കുമായിരുന്നു. കാരണം അവർ കൊടുക്കന്ന മാന്യത പോലും പലപ്പോഴും നമ്മൾ ഇണകൾക്ക് കൊടുക്കാറില്ല. എന്ന് മാത്രമല്ല്ല ഒരു മൃഗവും ഒരു ഇണയേയും ബലാൽസംഗം ചെയ്യാറും ഇല്ല'

ഇന്ന് ജിഷയുടെ കൊലപാതകിയെ കൊന്ന് കളഞ്ഞാലും ഇത് ഇനിയും ആവർത്തിക്കാനുള്ള സാധ്യത ഇല്ലാതാവുന്നില്ല. ഇന്ന് ഈ വിഷയം പറയുന്നവർ ഇതെല്ലാം മറക്കും. ജിഷ ഇങ്ങനെ ക്രൂരമായി വധിക്കപ്പെട്ടത് വീട് കൂര ആയത് കൊണ്ടാണ് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ഇങ്ങനെയൊക്കെ പറയുമ്പോൾ വേട്ടമൃഗങ്ങൾക്ക് കൊടുക്കുന്ന സൗമനസ്യം പോലെ ആയില്ലേ അത് . പെൺകുട്ടിക്ക് ഉറപ്പില്ലാത്ത കതകാണ് ഉള്ളത് അത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഏതെങ്കിലും
പെൺകുട്ടി ഒറ്റക്കാണ് വീട്ടിലിരിക്കുന്നതെങ്കിൽ ഉറപ്പുള്ള ജനലുംകതകും അടച്ച് വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണോ എല്ലാവരും ചെയ്യുന്നത്.

ശരിക്കും ആ വൃത്തികെട്ട ജീവികളുടെ അല്ലെങ്കിൽ ജീവിയുടെ മനസ്സു് ആണ് ഏറ്റവും പ്രശ്നമായത്. അതെങ്ങനെ ഉണ്ടായി എന്ന് നമ്മൾ ചിന്തിക്കണം.അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ സമൂഹത്തിന് എങ്ങനെ കഴിയും. ഉദാഹരണത്തിന് രണ്ട് ദിവസം മുൻപ് ഒരു മത പ്ര ഭാഷണം ഞാൻ കേട്ടു.അദ്ദേഹം പറയുകയാണ് സ്ത്രീ പുരുഷ ബന്ധത്തിൽ സ്ത്രീ എപ്പോഴും കീ ഴ്പെട്ടിരിക്കണം പക്ഷെ കീഴ്പെടുത്തരുത് . ഇത് രണ്ട് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. അപ്പോൾ സ്ത്രീ സമൂഹം ചിന്തിച്ചിരിക്കാം നമ്മുടെ വശത്ത് നിന്നും അദ്ദേഹം ചിന്തിക്കുന്നുണ്ട് എന്ന്. സത്യത്തിൽ എന്താണ് പറഞ്ഞത് കീഴ്പ്പെടണം എന്നുള്ളത് തർക്കമില്ലാത്ത വസ്തുതയാണ് അപ്പോൾ കീഴ്പെടുത്തുക എന്നള്ളതിന് എന്ന് പ്രസക്തി. സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന വ്യവസ്ഥിതിയിലേക്ക് മാറുമ്പോൾ ഉണ്ടാക്കുന്ന ആപത്താണ് ഇത്. ഞാനടക്കമുള്ള സമൂഹത്തിന്റെ നാണം കെട്ട ആത്മാർത്ഥതയില്ലായ്മയാണ് ഇങ്ങനെയുള്ള ജീവികൾ ഭൂമിയിൽ ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന്. ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരോരുത്തരും ചിന്തിക്കണം ഇങ്ങനെയുള്ള ഒരു സംഭവത്തിൽ നമ്മൾ  ദൃക്സാക്ഷിയായാൽ ഈ വെട്ടണം കുത്തണം എന്നു പറയുന്നവരിൽ എത്ര പേരുണ്ടാകും സാക്ഷി പറയാൻ: അപ്പോൾ അതിനെ ന്യായീകരിക്കാൻ  നൂറ് കാരണങ്ങൾ കാണും.

അതാണ് ഞാൻ ചോദിച്ചത് ജിഷയുടെ മരണം എങ്ങനെ സംഭവിച്ചു? ഒന്നു ആത്മാർത്ഥമായി ചിന്തിക്കൂ.

No comments: